കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്‍റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു. അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം പ്ലാന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം
