Screenshot 2024 02 27 20 21 14 990 com.android.chrome edit

സഹകരണ ബാങ്ക് വിഷയത്തിലും മാസപ്പടി കേസിലും കൂടാതെ സാമ്പത്തിക പ്രതിസന്ധി വിഷയത്തിലും സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയും മകളും വരെ അഴിമതിയിൽ പെട്ടെന്നും, മാസപ്പടി കേസ് അന്വേഷണത്തിന് തടയിടാൻ സംസ്ഥാന സർക്കാൻ ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണ്ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നത്. സി പി എം ജില്ല സെക്രട്ടറിയുടെ പേരിൽ വരെ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും കരുവന്നൂർ കേസ് ചൂണ്ടികാട്ടി പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ്പ്രചാരണത്തിൽ മലയാളത്തിൽ സ്വാഗതം പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ​ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ​ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസം​ഗം.അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺ​​ഗ്രസിനെയും നും സിപിഎമ്മിനെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു.

വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ. നാട് തകരുന്നതിന് എന്തെല്ലാം ചെയ്യാമോ അതോക്കെ കേന്ദ്രം ചെയ്തുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.ഭ്രാന്താലയത്തെ മനുഷ്യാലയം ആക്കിയതാണ് ഈ നാട്, കേരളത്തില്‍ ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബിജെപി എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ  നിർമ്മിക്കുന്ന വീടുകൾക്കു മുൻപിൽ ലോഗോ പതിക്കണമെന്ന നിർദ്ദേശം പാലിക്കാതെ വന്നതോടെ കേന്ദ്രം പണം നൽകുന്നില്ല എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ പ്രചാരണത്തിനായെത്തി. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. നീലഗിരി താളൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിൽ രാഹുൽ ഗാന്ധി ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതായി തമിഴ്നാ‌ട് പൊലീസ് അറിയിച്ചു. മൈസൂരിൽ നിന്നും രാഹുൽ പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചത്. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ആണ് പരിശോധന നടത്തിയത് എന്നാണ് സൂചന.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കവെ ഈ മാസം 29 നകം മറുപടി നൽകണമെന്ന് ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഇ‍ഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ  തൃശൂർ സ്വദേശിനി ആന്റസ ജോസഫ് (21) എന്ന യുവതിയും. പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്ന് ആന്റസയുടെ അച്ഛന്‍ ബിജു പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ആന്റസ ജോസഫ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടപ്പോൾ  മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും, എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.

ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ്. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും. നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയുo.

സംസ്ഥാനത്ത് കെ.ഇ.ആര്‍ ബാധകമായ സ്‌കൂളുകളില്‍ വേനൽ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിനുള്ള വിലക്ക് കര്‍ശനമായി നടപ്പാക്കുന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമ്മീഷന്‍ അംഗം ഡോ.എഫ്. വില്‍സണ്‍ ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കി. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശംo നൽകി. പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.

അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിന്റെ അനധികൃതമായ പരിശോധനയും ആയി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ആവശ്യം. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ  സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ പറയുന്നു.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന് രമേശ് ചെന്നിത്തല. കെപിസിസി മുന്‍ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ട്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസങ്ങളില്‍ മധ്യ–തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും. വ്യാഴാഴ്ച സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വേനൽ മഴയ്ക്കും സാധ്യത. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്.

ചെന്നൈയിലെ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടികൂടി. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന ഈ പണം ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍റേത് തന്നെയെന്ന് പൊലീസ്.  മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.

ഇലക്ടറൽ ബോണ്ട് നടപടികൾ സുതാര്യമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പണം എവിടെ നിന്ന് വന്നു, ആര് നൽകി എന്നതടക്കം സുതാര്യമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നും, ഇലക്ടറൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരുമെന്നും, വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹർജി.അഭിഭാഷകനായ ആനന്ദ് എസ്. ജോന്‍ധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദു, സിഖ് ദേവതകളുടേയും ആരാധനാലയങ്ങളുടേയും പേരില്‍ മോദി ബി.ജെ.പി യ്ക്ക് വേണ്ടി വോട്ട് ചോദിച്ചു,ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പുകളില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് നരേന്ദ്ര മോദിയെ അയോഗ്യനാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *