ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്‍ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തതായി പ്രതിരോധവൃത്തങ്ങള്‍. പാക് പ്രകോപന സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂർ. കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ദൌത്യം. ഈ ദൌത്യസംഘത്തിന്‍റെ ഭാഗമാകുകയാണ് തരൂര്‍. ഈ മാസം 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.
ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കി സൈന്യം. കശ്മീരിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് സുപ്രധാന ഓപ്പറേഷനുകളാണ് സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 6 ഭീകരരെ വധിക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തിൽ ജിഒസി വിക്ടര്‍ ഫോഴ്സ് മേജര്‍ ജനറൽ ധനഞ്ജയ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ബ്രഹ്മോസ് മിസൈൽ ആക്രമണത്തിൽ പാക് വ്യോമതാവളം തകർന്നെന്ന് സമ്മതിച്ച് പാക് മുൻ എയർ മാർഷൽ. ഭൊലാരി എയർ ബേസിലെ ആക്രമണത്തിൽ റഡാർ സംവിധാനമടക്കമുള്ള എയർ ക്രാഫ്റ്റ് തകർന്നുവെന്ന് പാക് മുൻ എയർ മാർഷൽ മസൂദ് അക്തർ പറഞ്ഞു.
ആറു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിധ്യത്തിൽ നേമം എംഎൽഎയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണം വ്യക്തമല്ല. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായും വിവരമുണ്ട്.
ആറു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിധ്യത്തിൽ നേമം എംഎൽഎയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണം വ്യക്തമല്ല. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായും വിവരമുണ്ട്.
ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐവിന്‍റെ മരണ കാരണം തലക്കേറ്റ പരുക്കാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എറണാകുളം നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ചു കൊന്ന ഐവിൻ ജോയ്ക്ക് നാടിൻ്റെ യാത്രാമൊഴി. തുറവൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളി വീട്ടിൽ നൂറുകണക്കിനാളുകളാണ് ഐവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. റിമാൻഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കു നേരെ അങ്കമാലി കോടതി പരിസരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധമുയർത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഐവിൻ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്രൂരമായ കൊലപാതകമാണ് നടന്നത്. അതിന് ഉത്തരവാദികളായവർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. കുടുംബത്തിന് സംഭവിച്ച നഷ്ടം നികത്താൻ വേണ്ടിയിട്ടുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം എന്നും പറഞ്ഞു.
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സര്‍ക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി നടത്തിയ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20 നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇതിന്ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം എന്ന് യോഗത്തില്‍ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
ചാലക്കുടി കൂടപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ് പ്രതികരിച്ചു.
കണ്ണൂർ ചെറുപുഴ പുളിങ്ങോമിൽ റബർ ഷീറ്റുകൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടിച്ചു. പുളിങ്ങോമിലെ അനീഷിന്റെ റബർ ഗോഡൗണിനും പുകപ്പുരക്കുമാണ് തീപിടിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് മൂവായിരം കിലോയോളം റബർ ഷീറ്റുകളാണ് കത്തി നശിച്ചത്. ഏകദേശം 10 ലക്ഷം രൂപയുടെ നടഷ്ടമാണ് ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസൊതുക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്ത് വിജിലൻസ് പിടിയിലായി. രണ്ട് കോടി രൂപയാണ് വ്യാപാരിയിൽ നിന്ന് പ്രതികൾ ആവശ്യപ്പെട്ടത്. രണ്ട് ലക്ഷം രൂപ മുൻകൂറായി കൈമാറുമ്പോഴാണ് വിജിലൻസ് ഇവരെ പിടികൂടിയത്. വ്യാപാരിക്കെതിരായ ഇഡി കേസിനെ കുറിച്ച് പ്രതികൾ എങ്ങനെ അറിഞ്ഞുവെന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് എസ്പി പറഞ്ഞു.
ഇന്ത്യൻ ആർമിയെ ഇകഴത്തുന്ന പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങി നിൽക്കുന്നുവെന്നായിരുന്നു ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡയുടെ വാക്കുകൾ. സൈന്യത്തെ ഇകഴ്ത്തിയുള്ള മോദി പ്രശംസെക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും മന്ത്രിക്കെതിരെ സ്വമേധയാ നിയമ നടപടിയെടുക്കണമെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
മംഗളൂരുവിന് സമീപം മുങ്ങിയ ചരക്ക് കപ്പലിലെ ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. മംഗളൂരുവിന് തെക്ക് പടിഞ്ഞാറ് ഏകദേശം 60-70 നോട്ടിക്കൽ മൈൽ അകലെ എം എസ് വി സലാമത്ത് എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. മെയ് 12 ന് മംഗളൂരു തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലെ കാദ്മത്ത് ദ്വീപിലേക്കുള്ള യാത്രാമധ്യേ എം എസ് വി സലാമത്ത് മെയ് 14 ന് പുലർച്ചെ 05:30 ഓടെ മുങ്ങിയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാകിസ്ഥാൻ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങൾ തുറന്ന് പറഞ്ഞ് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ. 21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിച്ചത്. പൂർണം കുമാർ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണിൽ സംസാരിച്ചപ്പോഴാണ് തന്‍റെ ദുരിതങ്ങൾ പങ്കുവെച്ചത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തിൽപ്പെട്ട് ഇന്ത്യക്കാരനായ പർവ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്.കൊടുമുടി കീഴടക്കിയ ആവേശത്തിൽ സുബ്രത ഘോഷ് ആവേശഭരിതനായി അപകട മേഖലയായ ഹിലാരി സ്റ്റെപ്പിന് സമീപത്ത് നിന്നും താഴെ ഇറങ്ങാത്തതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതാറിനാണ് 25 വർഷം തടവ് ശിക്ഷ വിധിച്ചത്. ന്യൂയോർക്ക് കോടതി ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. പൊതുചടങ്ങിനിടെ സൽമാൻ റുഷ്ദിയെ പ്രതി ആക്രമിക്കുകയായിരുന്നു.
അതിർത്തിയിലെ സംഘർഷങ്ങളുടെയും ഓപ്പറേഷൻ സിന്ദൂരിന്‍റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയിലും തകർന്ന ഭീകരവാദ സംഘടനകളെ സഹായിക്കാൻ പാകിസ്ഥാൻ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതായി റിപ്പോർട്ടുകൾ. ഏറ്റുമുട്ടലിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ‘പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജ്’ എന്ന പേരിൽ 532 മില്യൺ പികെആർ സർക്കാർ അനുവദിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. പാകിസ്ഥാനിലെ ഭീകര വാദ സംഘടനകൾക്ക് നൽകാനാണ് ഈ പണം അനുവദിച്ചതെന്നാണ് വിമർശനം.
അവ്യക്തമായ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ. ഡോണൾഡ് ട്രംപ് അനുകൂലികൾ പ്രസിഡന്‍റിനെതിരായ ഒളിഞ്ഞ ഭീഷണിയായി വ്യാഖ്യാനിച്ച അവ്യക്തമായ സോഷ്യൽ മീഡിയ പോസ്റ്റാണ് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുള്ളത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്താൽ പുറത്താക്കപ്പെട്ട ജയിംസ് കോമി, റിപ്പബ്ലിക്കൻമാരിൽ നിന്നും കോൺഗ്രസ് അംഗങ്ങളിൽ നിന്നും കടുത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാൻ പാശ്ചാത്യരാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ചൈനീസ് വിരുദ്ധമായ ലോകക്രമം ഉണ്ടാക്കുന്നതിന്‍റെ ഭാഗമാണിതെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവ് പ്രതികരിച്ചു. ഇത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമമാണെന്ന് പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ തന്നെ പറഞ്ഞതാണെന്നും സെർഗെയ് ലാവ്‍റോവ് പറഞ്ഞു.
മൂന്ന് ദിവസത്തെ മിഡിൽ ഈസ്റ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎഇയില്‍ നിന്ന് മടങ്ങി. വ്യാഴാഴ്ചയാണ് ട്രംപ് യുഎഇയിലെത്തിയത്. യുഎസ് പ്രസിഡന്‍റിന്‍റെ ചരിത്രപരമായ സന്ദര്‍ശനത്തിനൊടുവില്‍ ട്രംപിന് രാജകീയമായ യാത്രയയപ്പാണ് നല്‍കിയത്.