ഷിരൂരിൽ കാണാതായ അർജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് 10 ദിവസം. എസ്പി, കാർവാർ എംഎൽഎ, റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തിൽ, നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് വ്യക്തമാക്കി. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.
അർജുനെ കണ്ടെത്താന്‍ വ്യാഴാഴ്ച രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. തെർമൽ സ്കാനർ ഉപയോഗിച്ച് ഉപയോഗിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. രാത്രിയിലെ താപനിലയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടർ വ്യക്തമാക്കി.
അര്ജുന് ഓടിച്ച ലോറിയിലെ നാല് തടികഷ്ണം കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ് വ്യക്തമാക്കി. മനാഫിന്റെ സഹോദരന് സ്ഥലത്തെത്തി തടി അര്‍ജുന്റെ ലോറിയിലേത് തന്നെയെന്ന് സ്ഥിരീകരിച്ചു.വാഹനം പാര്‍ക്ക് ചെയ്തിടത്തു നിന്ന് നീങ്ങി പുഴയിലേക്ക് വീണാല്‍ തടി ഒഴുകിപോകാനാണ് സാധ്യതയെന്ന് ലോറി ഉടമ മനാാഫും പറയുന്നു.
സുപ്രീം കോടതി നിർദേശ പ്രകാരം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാന പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് സുപ്രീം കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്.
സംസ്ഥാനം വിദേശ സഹകരണത്തിന് ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുപ്പിച്ച്കേന്ദ്ര സർക്കാർ. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയം ആണ്, കെ വസുകി ഐ എ എസിന്റെ പുതിയ നിയമനത്തിൽ കേരളത്തിന് വിദേശകാര്യമന്ത്രാലയം താക്കീതും നൽകി. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന് കേരളത്തിന് വിദേശകാര്യ മന്ത്രാലയം താക്കീതും നൽകി കഴിഞ്ഞു.
വിദേശസഹകരണത്തിൻറെ ചുമതല കെ വാസുകിക്ക് നൽകിയതിൽ കേന്ദ്രo കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു. നിയമനം തെറ്റാണെന്നോ, നിയമന ഉത്തരവ് പിൻവലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിൻ്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയിൽ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥർ എന്നും അദ്ദേഹം വ്യക്തമാക്കി.
നിപ പരിശോധനയിൽ ഇന്ന് 8 പേരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന് മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടങ്ങൾ. കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിൽ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. മരം വീണതോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുകയാണ്.പാലക്കാട് ജില്ലയിൽ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴകി വീണു. വടക്കൻ പറവൂർ നഗരസഭ ഒന്നാം വാർഡിലെ വ്യന്ദാവൻ ഭാഗത്ത് മരങ്ങൾ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി.
കനത്ത മഴയിലും കാറ്റിലും കണ്ണൂർ ജില്ലയിൽ നാശ നഷ്ടങ്ങളുണ്ടായി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വീശി അടിച്ച മിന്നൽ ചുഴലിയിലാണ് മലയോര മേഖലകളിൽ വ്യാപകനാശ നഷ്ടങ്ങൾ ഉണ്ടായത്.വയനാട്ടിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാർത്ഥികളും ക്ലാസ്സിൽ കയറിയ ശേഷമാണ് മേൽക്കൂര സ്കൂൾ മുറ്റത്തേക്ക് വീണത് എന്നതിനാൽ വൻ ദുരന്തം ഒഴിവായി.
മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുൻ മന്ത്രി ജി. സുധാകരൻ. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാർത്ത വാക്കുകൾ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിയെപ്പറ്റി പറയാൻ താൻ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു.പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാൻ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി. വെടി കൊണ്ട കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ടെക്നോസിറ്റി ക്യാമ്പസിന് പുറകുവശത്തെ കാടുപിടിച്ച പറമ്പിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്നലെ രാത്രിയാണ് ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരും പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടത്.
ഒരു മതത്തിൽ ജനിച്ചു എന്നതുകൊണ്ട് സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തിയെ അതേ മതത്തിൽ തളച്ചിടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തിൽ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനയുടെ 25(1) അനുച്ഛേദം സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കര്‍ണാടകത്തിലെ കാര്‍വാര്‍ എം.എല്‍.എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ലെന്നും, മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്നാൽ കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തെറ്റായ വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ലെന്നും വിഡി സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തിൽ 486 പേര് മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തിൽ 124 പേരും കടുവയുടെ ആക്രമണത്തിൽ 6 പേരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തിൽ 356 പേരും മരിച്ചെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ആക്രമണം ചെറുക്കാൻ സൗരോർജ്ജ വേലി നിർമ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ചു സിബിഐ. ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ സിബിഐയോട് നിലപാട് തേടിയിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണൻ്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ‘ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാ’ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ‘ഇ ഫോർ ഈഡിപ്പസ്’ മികച്ച നാടകമായി തെരഞ്ഞെടുത്തു.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേര് മാറ്റി. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും, അശോക് ഹാളിന് അശോക് മണ്ഡപ് എന്നും പേരുകൾ മാറ്റി രാഷ്ട്രപതി ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവിൽ രാഷ്ട്രപതി വിശദീകരിക്കുന്നത്.
രാഷ്ട്രപതി ഭവനിലെ ഹാളുകളുടെ പേരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നുമാക്കി മാറ്റിയ നടപടിക്കെതിര പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ രംഗത്തെത്തി. ‘ദർബാർ’ എന്ന സങ്കൽപ്പമില്ലെങ്കിലും ഷഹൻഷാ എന്ന സങ്കൽപ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്.
ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട് വനിതാ ടീം. അങ്കിത ഭഗത്ത്, ഭജന്‍ കൗര്‍, ദീപിക കുമാരി എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം ക്വാര്‍ട്ടറിലെത്തി. റാങ്കിങ് റൗണ്ടില്‍ 1983 പോയന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2046 പോയന്റുമായി ദക്ഷിണ കൊറിയയാണ് റാങ്കിങ് റൗണ്ടില്‍ ഒന്നാമതെത്തിയത്.