Screenshot 2024 02 27 20 21 14 990 com.android.chrome edit 5

വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി . കാലവർഷം ശക്തമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ  ഡി.ആർ മേഘശ്രീ അറിയിച്ചു.മോഡൽ റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്‍സി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് ദുരന്തത്തിൽ വിമര്‍ശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ജനത്തിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജോയിയെ തോട്ടിൽ നിന്ന് പുറത്തെത്തിക്കാൻ മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങി തിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീന . വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആ​രോ​ഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള KASP കിയോസ്ക്കുകൾ വഴിയാണ്അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി . പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു. കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്.    ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു .

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനായി വൻ പദ്ധതികളുമായി കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി.വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നിൽ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നൽകി. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാൻ്റ് നിർദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാന്‍  കെ പി സി സി  ക്യാമ്പ് എക്‌സിക്യൂട്ടീവ് കർമ്മപദ്ധതി തയ്യാറാക്കി. കോര്‍പ്പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ  ചുമതല കെ സുധാകരന്‍ എം പിയും,  വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ഏറ്റെടുക്കുന്ന തീരുമാനമാണ് ക്യാമ്പിലുണ്ടായത്. ചുമതലകൾ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയാണ് രണ്ട് ദിവസമായി വയനാട് സുല്‍ത്താന്‍ബത്തേരി സപ്ത റിസോര്‍ട്ടില്‍ ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചത്.

രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. എറണാകുളം ബൈപാസ് , കൊല്ലം – ചെങ്കോട്ട എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

സംസ്ഥാനത്തോട് പോലും കൂടിയാലോചിക്കാതെയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനം കർണാടകയിലെ ലോബിയെ സഹായിക്കാനെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. നിലവിലുള്ള തീരുമാനം മലയാളികളോട് കാണിക്കുന്ന ക്രൂരതയാണെന്നും, എല്ലാ എംപിമാരെയും അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതജ്ഞൻ രമേഷ് നാരായണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി. വിഷയത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി നടൻ ആസിഫ് അലി വ്യക്തമാക്കി. എന്നാൽ എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ പിന്തുണയ്‍ക്കുന്നത് മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമായി മാറരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൊച്ചിയിലെ കോളേജില്‍ സിനിമാ പ്രമോഷന് എത്തിയതായിരുന്നു ആസിഫ് അലി.

പൊലീസ് കൗൺസിലിംഗ് ഹെൽപ് ഡസ്കായ ‘ചിരി’യുടെ പരസ്യത്തിൽ ആസിഫ് അലിയുടെ ഫോട്ടോ. പൊലീസിന്‍റെ മീഡിയ സെന്‍ററാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. നേരിടാം, ചിരിയോടെ എന്ന പേരിലാണ് ആസിഫ് അലിയുടെ ചിത്രം ചേർത്തത്. 9497900200 എന്ന ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. ചിരിയിലേയ്ക്ക് വിളിക്കാം, ചിരിക്കാം എന്നും ഒപ്പം ചേർത്തിട്ടുണ്ട്.

കണ്ണൂർ ചെങ്ങളായിൽ നിന്നും പുരാവസ്തു വകുപ്പ്കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കൾ. ഇതിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. അറക്കൽ രാജവംശം ഉപയോ​ഗിച്ച നാണയങ്ങളുമുണ്ട് ഇവയിൽ. നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ്, ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.

ബോട്ട് കേടായി നടുക്കടലിൽ പെട്ട മത്സ്യത്തൊളിലാളികളെരക്ഷിച്ചു കോസ്റ്റ് ഗാർഡ് . കൊച്ചി തീരത്ത് നിന്നും 80 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിപ്പോയ ആഷ്നി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് എഞ്ചിൻ തകരാറിലായ ബോട്ട് കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററും കപ്പലും എത്തിയാണ്, കരയ്ക്ക് എത്തിച്ചത്.

ആലപ്പുഴ പുറക്കാട് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ല് എറിഞ്ഞ് ഉടച്ചതല്ലെന്ന് പൊലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് നിഗമനത്തിൽ എത്തിയത്. പരിശോധനയിൽ ആരും കല്ലെറിയുന്നതായി കണ്ടെത്തിയില്ല. മറ്റ് വാഹനങ്ങളിൽ നിന്ന് കല്ല് തെറിച്ചു വന്നതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്.

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസ് അയച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തത്.

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് ആർബിഐക്ക്സംസ്ഥാന പൊലീസ് മേധാവി കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം.കേരളത്തിൽ സൈബർ തട്ടിപ്പുകളിൽ പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷ ബാങ്ക് അക്കൌണ്ടുകളിൽ ആവശ്യപ്പെട്ട് പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകിയത്.

വ്യവസായ സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെ കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ.സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് അംഗീകാരം നൽകിയത്.വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനത്തിൽ ബില്ല് പരിഗണനയ്ക്ക് വരില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് മുദ്രാവാക്യം ഇനി ബിജെപിക്ക് വേണ്ടെന്ന് പശ്ചിമബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. പകരം ആരാണോ ഞങ്ങൾക്കൊപ്പം അവർക്കൊപ്പം നമ്മൾ എന്നായിരിക്കണം ഇനി മുദ്രാവാക്യം. കൊൽക്കത്തയിൽ നടന്ന ബിജെപി നിർവാഹക സമിതി യോഗത്തിലാണ് പരാമർശം. ന്യൂനപക്ഷ മോർച്ച ഇനി പാർട്ടിയിൽ വേണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രത്യേക ധനസഹായ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ‘ലാഡ്‌ല ഭായ് യോജന’ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യുവജനങ്ങൾക്കായി വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് നടപ്പാക്കുന്നത്.ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.നേരത്തെ ബജറ്റിൽ 65 വയസുവരെയുള്ള എല്ലാ വനിതകൾക്കും പ്രതിമാസം 1,500 രൂപ ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജികൾ വിധി പറയാൻ മാറ്റി. കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും  കേസിൽ ഇടക്കാല ജാമ്യം  തേടിയാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകൾ ഇല്ലാതിരുന്നിട്ടും കെജ്രിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ്  സിബിഐ അറസ്റ്റ് ചെയ്തത് എന്ന്‌ കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി. സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാൾ ശ്രമിച്ചെന്നും സിബിഐ കോടതിയിൽ ആരോപിച്ചു.

കർണാടക സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും. സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം പ്രതികരിച്ചു. ഐടി കമ്പനികൾ കൂടുതലുളള ബെംഗളുരുവിൽ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിക്കുന്നത്.

രാത്രി വാർത്തകൾ

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *