വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നത്, ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. അവധി ഒഴിവാക്കി തുറന്നു പ്രവര്‍ത്തിക്കണമെന്ന് ഗ്രാമപഞ്ചായത്തുകളോടും നഗരസഭാ ഫീസുകളോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 30 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി കതോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ. വെള്ളാപ്പള്ളി ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുന്നു. സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം. പക്ഷേ മറ്റു സുദായങ്ങളെ അവഹേളിക്കരുത്. നിരന്തരം ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകാത്തത് എന്തെണെന്ന് അറിയില്ലെന്നും ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അവലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാര്‍സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിലാണ് സഭ പ്രതിഷേധം അറിയിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഡി ജി പി അജിത് കുമാറിനെ വഴിവിട്ട് മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമായതെന്നും, സതീശൻ തുറന്നടിച്ചു. കെ എം മാണിക്കെതിരെ കോടതി പരാമർശമുണ്ടായപ്പോളുള്ള ധാർമികത ഇപ്പോഴും പിണറായി ഉയർത്തിപ്പിടിക്കുന്നുണ്ടോ എന്നും സതീശൻ ചോദിച്ചു.
സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അവലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സിറോ മലബാര്‍സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിലാണ് സഭ പ്രതിഷേധം അറിയിച്ചത്.
കേരളത്തിൽ നടക്കുന്നത് നാഥനില്ലാ ഭരണമെന്ന് രമേശ് ചെന്നിത്തല. ഒരു വകുപ്പിനും ഉത്തരവാദികൾ ഇല്ല. ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെ സംരക്ഷിക്കുന്നതിനായി വിജിലൻസ് മാന്വൽ അട്ടിമറിച്ചു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അംഗീകാരമില്ല. വിജിലൻസ് കേസുകളിൽ കോടതിയാണ് റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് വല്ലപ്പുഴ ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കളുടെ കൂട്ടരാജി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയും നാല് അംഗങ്ങളും രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വെള്ളിയാഴ്ച ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന വല്ലപ്പുഴ ലോക്കൽ കമ്മിറ്റി യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങളുണ്ടായത്.
കോതമംഗലത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. കോതമംഗലം അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളിൽ ഷോയി കുര്യാക്കോസിന്‍റെ മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈകിട്ടോടെ പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു.
ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും കൃത്യമായി നിറവേറ്റുമെന്നുമാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ ചിറ്റയം ഗോപകുമാറിന്‍റെ പ്രതികരണം.
എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് ആനയുടെ ജഡം പ്രദേശത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനോ താഴ്ന്നുകിടക്കാനോ സാധ്യതയുണ്ട്.
തൃശൂരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച്. ഓഫീസിന് കാവലായി ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് ഓഫീസിലേക്ക് മാര്‍ച്ച് നടക്കുന്നത്. പൊലീസിന്‍റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടിന് മുകളിലേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുണ്ട്.
തൃശ്ശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്കിൽ കുഴി അടയ്ക്കാൻ തീരുമാനമായി. കരാർ കമ്പനിയാണ് കുഴി അടയ്ക്കുക. ഇതിനുള്ള മെറ്റൽ പൊടിയും മറ്റും മുരിങ്ങൂർ ജംഗ്ഷനിൽ എത്തിച്ചിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കിക്കൊണ്ടുള്ള തൃശ്ശൂർ മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് തുടരുകയാണ്. എറണാകുളത്തേക്കുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചു. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു- മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരിച്ചത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസാ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്
മലപ്പുറം നിലമ്പൂരിൽ നവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിലാണ് നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു
വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇന്നലെയാണ് സംഭവം നടന്നത്.
അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മെസി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെത്തുന്നത് സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമാണെന്നും അത് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ അറിവോടെയല്ലെന്നും ഡിസംബറില്‍ മെസി ഇന്ത്യയിലേക്ക് വരുന്നുവെന്ന വാര്‍ത്തയോടുള്ള പ്രതികരണമായി മന്ത്രി പറഞ്ഞു.
മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല നൽകിയത്. നാഗാലാൻഡ് ഗവർണറുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ തിങ്കളാഴ്ച ദില്ലിയിലെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സമിതികൾക്കിടയിലെ ചർച്ചയ്ക്കാണ് വാങ് യീ എത്തുന്നത്. അജിത് ഡോവലാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചർച്ചയ്ക്ക് നേതൃത്വം നല്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറെയും വാങ് യീ കാണും. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നതിന് മുന്നോടിയായാണ് വാങ് യീയുടെ സന്ദർശനം.
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വാർത്താ സമ്മേളനം വിളിക്കും. മൂന്ന് മണിക്കാണ് കമ്മീഷൻ മാധ്യമങ്ങളെ കാണുക. വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കുമെന്നാണ് വിവരങ്ങൾ.
വ്ലാദിമിർ പുടിൻ-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്. വരുന്ന തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രംപും സെലൻസ്കിയും ഒന്നര മണിക്കൂർ ഫോണിൽ സംസാരിച്ചു. സമാധാന ശ്രമങ്ങളുമായി യുക്രെയ്ൻ പരിപൂർണ്ണമായി സഹകരിക്കുമെന്ന് താൻ ആവർത്തിച്ചതായി സെലൻസ്കി എക്സിൽ പോസ്റ്റ് ചെയ്തു.
ഉക്രെയ്ൻ വിഷയത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന നിർണ്ണായക കൂടിക്കാഴ്ചക്ക് മുന്നോടിയായി യു.എസ്. സൈനിക ശക്തിയുടെ പ്രദർശനം. അലാസ്കയിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ്-റിച്ചാർഡ്‌സണിൽ നടന്ന കൂടിക്കാഴ്ചയുടെ സമയത്ത് ഒരു ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബറും യു.എസ്. യുദ്ധവിമാനങ്ങളും ഇരുനേതാക്കൾക്കും മുകളിലൂടെ പറന്നു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതാണ് അമേരിക്കയുമായുള്ള ചർച്ചയ്ക്ക് തയ്യാറാവാൻ റഷ്യയെ പ്രേരിപ്പിച്ചത് എന്നും ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ അവകാശവാദം ശരിയല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിന് സസ്പെൻഷൻ. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്നും ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. കോക്ക്പിറ്റ് വാതിൽ തുറന്നിട്ട് വിമാനം പറത്തുന്ന പൈലറ്റിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
കുവൈത്ത്നെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ മരിക്കുകയും, 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികൾ വ്യാപകമായ പരിശോധനകളും റെയ്ഡുകളും ശക്തമാക്കി. അഹ്മദി സുരക്ഷാ സേന നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഫഹാഹീൽ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിർമ്മാണ കേന്ദ്രം പിടിച്ചെടുത്തു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ സമയത്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി.
ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചതായി ഇസ്രയേല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടത്.