ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് നെക്‌സോണ്‍. ഇപ്പോഴിതാ, പുതിയ ഫീച്ചറുകളും വേരിയന്റുകളും നല്‍കി നെക്‌സോണിനെ പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. ടിയാഗോയ്ക്കും ടിഗോറിനും പിന്നാലെ കമ്പനി നെക്സോണിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. ഈ പുതിയ നെക്സോണിന്റെ എഞ്ചിന്‍ മെക്കാനിസത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ചില പുതിയ ഫീച്ചറുകളും വേരിയന്റുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ ടാറ്റ നെക്സോണിന്റെ പ്രാരംഭ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്. പുതിയ നെക്‌സോണ്‍ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ബ്ലൂ, കാര്‍ബണ്‍ ബ്ലാക്ക്, റോയല്‍ ബ്ലൂ, ഗ്രാസ്ലാന്‍ഡ് ബീജ് എന്നീ നാല് പുതിയ ഷേഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ക്രിയേറ്റീവ് പ്ലസ് പിഎസ് വേരിയന്റ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. എസ്യുവിയുടെ പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതിന് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉണ്ട്. ബൈ-ഫ്യുവല്‍ സിഎന്‍ജി പതിപ്പിന്റെ ഓപ്ഷനും ഇതില്‍ നല്‍കിയിരിക്കുന്നു, അതില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ ലഭ്യമാണ്.