5 23

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും വലിയ മത്സരം നടക്കുന്ന വിഭാഗങ്ങളിലൊന്നാണ് സബ് കോംപാക്ട് എസ്യുവി. ഈ വിഭാഗത്തില്‍ മാരുതി സുസുക്കി ബ്രസയെ പിന്തള്ളി കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ് ടാറ്റയുടെ നെക്സോണ്‍. ഇക്കഴിഞ്ഞ നവംബറില്‍ മാത്രം 14,916 നെക്സോണ്‍ കാറുകളാണ് ടാറ്റ മോട്ടോഴ്സ് ഇന്ത്യയില്‍ മാത്രം വിറ്റത്. ഏറ്റവും പുതിയ വില്‍പന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ടാറ്റ മോട്ടോഴ്സിന് നെക്സോണിന്റെ കാര്യത്തില്‍ നേട്ടം മാത്രമല്ല തിരിച്ചടിയും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള വില്‍പനയിലാണ് നെക്സോണിന് തിരിച്ചടിയുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 15,871 നെക്സോണ്‍ വിറ്റെങ്കില്‍ ഈ നവംബറില്‍ അത് 14,916 ആയി കുറയുകയാണുണ്ടായത്. വില്‍പനയിലെ കുറവ് ആറ് ശതമാനം. മാരുതി സുസുക്കി കഴിഞ്ഞ നവംബറില്‍ 13,393 ബ്രെസകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില 11,324 ബ്രസകളാണ് മാരുതി വിറ്റത്. അങ്ങനെ നോക്കുമ്പോള്‍ ബ്രെസയുടെ വില്‍പനയിലുണ്ടായ വളര്‍ച്ച 18 ശതമാനമാണ്. ഹ്യുണ്ടേയ് വെന്യു 11,180 കാറുകള്‍ നവംബറില്‍ വിറ്റിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലുശതമാനം വില്‍പന വളര്‍ച്ചയും വെന്യു നേടി. ഹ്യുണ്ടേയ് വെന്യുവിന്റെ സഹോദര വാഹനമായ കിയ സോനറ്റ് 6,433 എണ്ണമാണ് നവംബറില്‍ വിറ്റത്. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 7,834 കിയ സോനറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. അതുവച്ചുനോക്കുമ്പോള്‍ കിയക്ക് വില്‍പനയിലുണ്ടായ കുറവ് 18%.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *