ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ജനപ്രിയ മോഡലായ ആക്ടിവയുടെ പുതിയ പതിപ്പ് പുറത്തിറക്കി. എന്‍ജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയുമായാണ് പുതിയ ആക്ടിവ നിരത്തില്‍ ഇറങ്ങുക. വില 80,950 രൂപ മുതലാണ് ആരംഭിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റം, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയുള്ള 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഇതിന്റെ ഏറ്റവും പ്രധാന ഫീച്ചര്‍. ഒബിഡി2ബി അനുസൃതമായ 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍ പിജിഎം-ഫൈ എന്‍ജിനാണ് പുതിയ ആക്ടിവയെ കുതിപ്പിക്കുന്നത്. 8,000 ആര്‍പിഎമ്മില്‍ 5.88 കിലോവാട്ട് കരുത്തും 5,500 ആര്‍പിഎമ്മില്‍ 9.05 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നത്. ഐഡ്ലിംഗ് സ്റ്റോപ്പ് സിസ്റ്റമാകട്ടെ സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയ്ക്ക് മാറ്റു കൂട്ടുന്നു. എസ്റ്റിഡി, ഡിഎല്‍എക്‌സ്, എച്ച് സ്മാര്‍ട്ട് എന്നി മൂന്ന് വേരിയന്റുകളില്‍ പേള്‍ പ്രഷ്യസ് വൈറ്റ്, ഡീസന്റ് ബ്ലൂ മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ആക്ടിവ എത്തുക.