‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘തിരുബലിത്താരയില്‍’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. സിന്റോ ആന്റണി വരികള്‍ കുറിച്ച പാട്ടിന് ഔസേപ്പച്ചന്‍ ഈണമൊരുക്കി. ദേവ രഘുചന്ദ്രന്‍ നായര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മുത്തുക്കുടമാനം പന്തലൊരുക്കീലേ’, ‘കയ്യെത്തും ദൂരത്ത് ഇരുന്നെന്റ’ എന്നിവ ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘പൂക്കാലം’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിച്ച ചിത്രമാണ് ‘പാപ്പച്ചന്‍ ഒളിവിലാണ്’. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സൈജു കുറുപ്പ്, ‘സോളമന്റെ തേനീച്ചകള്‍’ ഫെയിം ദര്‍ശന, ശ്രിന്ദ, അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടത്.