മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യന്‍.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡെക്‌സ്റ്റര്‍’ സിനിമയിലെ പുതിയ ഗാനം റിലീസ് ആയി. മാര്‍ച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം യുക്ത പെര്‍വിയാണ് നായികയാവുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ട് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്‌നാട്,കര്‍ണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷന്‍സ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോര്‍ജ്, അഷറഫ് ഗുരുക്കള്‍, സിതാര വിജയന്‍ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ജോ പോള്‍, മോഹന്‍ രാജന്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ശ്വേത മോഹന്‍, സത്യപ്രകാശ് എന്നിവരാണ് ഗായകര്‍.