‘കേപ് ടൗണ്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘നല്ല തോഴന്’ എന്നാരംഭിക്കുന്ന പാട്ടിന് ശ്യാം ഏനാത്ത് ആണ് വരികള്‍ കുറിച്ചത്. ദിലീപ് ബാബു ഈണമൊരുക്കിയ ഗാനം നവീന്‍ മാധവ് ആലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സായ ഒരു തടാകം ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് സംരക്ഷിക്കാന്‍ എന്ന വ്യാജേന നടക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഒരുകൂട്ടും ചെറുപ്പക്കാരുടെ കഥ പറയുകയാണ് ചിത്രം. 8 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ‘കേപ് ടൗണ്‍’ റിലീസിനു തയാറെടുക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.