നിരഞ്ജ് രാജു, എ.വി.അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഈ തെരുവിലെ പറവകള്‍’ എു തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. ഓണത്തോടനുബന്ധിച്ച് ഇ4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ‘അച്ഛനൊരു വാഴ വച്ചു’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. എവിഎ. പ്രൊഡക്ഷസിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് ആണ് ചിത്രത്തിന്റെ നിര്‍മാണം. പി.സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനു ഗോപാല്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും. സുഹൈല്‍ കോയയെ കൂടാതെ കെ.ജയകുമാര്‍, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.