ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ‘കാസര്‍ഗോള്‍ഡി’ലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഐ ആം എ ഗോള്‍ഡ’് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷിനൊപ്പം അര്‍ജുന്‍ അശോകനും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്‌റ്റൈലിഷ് ചിത്രം. ബിടെക് എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായരും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രവുമാണ് കാസര്‍ഗോള്‍ഡ്. മുഖരി എന്റര്‍ടെയ്ന്‍മെന്റ്‌സും യൂഡ്ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.