കത്രീന കൈഫ് നായികയാകുന്നു പുതിയ ചിത്രമാണ് ‘ഫോണ്‍ ഭൂത്’. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോണ്‍ ഭൂതി’ന്റെ പുതിയ പ്രൊമോ പുറത്തുവിട്ടു. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രമാണ് ‘ബര്‍മുഡ’. വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. നവംബര്‍ 11ന് ചിത്രം റിലീസ് ചെയ്യും. ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപന്‍’ ‘സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. ‘ജോഷ്വ’യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഷെയ്‌ലീ കൃഷന്‍, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാല്‍ ‘ബര്‍മുഡ’ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനില്‍ക്കുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3890 രൂപയാണ്.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ആപ്പ് കമ്പനി ആയ ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ കേരളത്തിലെ ഏക ഡവലപ്മെന്റ് കേന്ദ്രത്തില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി. ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലാണ് ബൈജൂസ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 170ലേറെ ജീവനക്കാരാണ് ഇവിടെയുള്ളത്. രാജി നല്‍കാന്‍ ഇവരില്‍ കമ്പനി സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെല്ലായിടത്തുനിന്നുമായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ബൈജൂസ് ഒരുങ്ങുന്നത് എന്നാണ് സൂചന.
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350നെ ഇന്ത്യയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ ഓഗസ്റ്റില്‍ ആണ്. കഴിഞ്ഞ മാസം റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന്റെ 17,118 യൂണിറ്റുകള്‍ ആണ് വിറ്റഴിച്ചത്. ഓഗസ്റ്റില്‍ വിറ്റ 18,197 മോട്ടോര്‍സൈക്കിളുകള്‍ യൂണിറ്റുകളെ അപേക്ഷിച്ച് നേരിയ കുറവാണ്. ക്ലാസിക് 350-ന്റെ ഓഗസ്റ്റിലെ വില്‍പ്പന നമ്പറായ 18,993 യൂണിറ്റുകളില്‍ നിന്ന് ആ സംഖ്യ വളരെ അടുത്തായിരുന്നു എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം സെപ്റ്റംബറില്‍ 3,980 സിബി350 യൂണിറ്റുകളും ഓഗസ്റ്റില്‍ 3,714 യൂണിറ്റുകളും വില്‍ക്കാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന്റെ വില 1.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
ഭാവന, ജീവിതം, നുണ എന്നിവയോടൊപ്പം പ്രാവാസത്തിന്റെ പൊള്ളുന്ന ചൂടും ചേര്‍ത്ത് തയ്യാറാക്കിയ 10 കഥകളുടെ സമാഹാരം. ‘തട്ടിന്‍ പുറത്തെ വിപ്ലവം’. രജീഷ് ഒളവിലം. ജിവി ബുക്‌സ്. വില 121 രൂപ.
നേരിയ കൊവിഡ് പോലും മാരകമായ രക്തം കട്ടപിടിക്കാനുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ഏത് തലത്തിലുള്ള തീവ്രതയിലും കൊവിഡ് 19 രോഗികളുടെ സിരകളില്‍ ആരംഭിച്ച് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന അപകടകരമായ രക്തം കട്ടപിടിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുകെ പഠനത്തില്‍ പറയുന്നു. നേരിയ കൊവിഡ് ബാധിച്ചവര്‍ക്ക് വെനസ് ത്രോംബോബോളിസം എന്ന അപകടകരമായ കട്ടപിടിക്കാനുള്ള സാധ്യത 2.7 മടങ്ങ് കൂടുതലാണെന്ന് ലണ്ടന്‍ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 54,000 ആളുകളിലാണ് പഠനം നടത്തിയത്. നാലാരമാസം വരെ ഇവരെ ഗവേഷകര്‍ ഇവരെ നിരീക്ഷിച്ചു. കൊവിഡ് ത്രോംബോസിസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് കൊവിഡ് രോഗിയെ എത്തിച്ചേക്കാം. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് ത്രോംബോസിസ്. ഏതെങ്കിലും അവയവത്തിലേക്കുള്ള രക്തപ്രവാഹമോ അവയവത്തില്‍ നിന്ന് തിരിച്ചുള്ള രക്തപ്രവാഹമോ പരിപൂര്‍ണ്ണമായി തടസപ്പെടാന്‍ വരെ ഇത് കാരണമായേക്കാമെന്ന് ഗവേഷകര്‍ പറയുന്നു.