ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ നടന്‍ അല്ലു അര്‍ജുന്‍ തന്റെ സിഗ്‌നേച്ചര്‍ പുഷ്പ ലുക്കില്‍ ഇരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. തിളക്കമുള്ള ഷര്‍ട്ടിലും ചുവന്ന ലുങ്കിയിലുമാണ് താരം. ധാരാളം സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്. എന്തായാലും പുതിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡിസംബര്‍ 6ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. നേരത്തെ ഈ വര്‍ഷം ആഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പൊലീസ് വില്ലന്‍ കഥാപാത്രത്തെയാണ് പുഷ്പയില്‍ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാന തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.