നിവിന്‍ പോളി നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ‘സാറ്റര്‍ഡേ നൈറ്റ്’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. ‘സാറ്റര്‍ഡേ നൈറ്റിലെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ‘നിലാത്തുമ്പി നീ’ എന്ന ഗാനമാണ് പുറത്തിട്ടിരിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരും നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
പ്രഖ്യാപനത്തില്‍ തന്നെ ആരാധകരെ ആവേശത്തിലാക്കിയ ചിത്രമാണ് പ്രഭാസിന്റെ ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ‘ആദിപുരുഷ്’ ഒരുങ്ങുക. 2023 ജനുവരി 22ന് ആണ് ചിത്രം റിലീസ് ചെയ്യുക ‘ആദിപുരുഷി’ന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ആദിപുരുഷനില്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. നെറ്റ്ഫ്‌ലിക്‌സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. ഇന്നലെ 60 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നലെ 50 രൂപയാണ് ഉയര്‍ന്നത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3855 രൂപയാണ്.
ലോകത്തെ വളര്‍ന്നുവരുന്ന നേതാക്കളുടെ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ വ്യവസായിയായി ആകാശ് അംബാനി. ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി ‘ടൈം100 നെക്സ്റ്റ്’ പട്ടികയില്‍ ആണ് ഇടം നേടിയത്. ഇന്ത്യന്‍ വംശജനായ എന്നാല്‍ അമേരിക്കന്‍ വ്യവസായിയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം എന്നീ മേഖലകളുടെ ഭാവി നിര്‍ണയിക്കാന്‍ സാധ്യതയുള്ള വളര്‍ന്ന് വന്നുകൊണ്ടിരിക്കുന്ന നേതാക്കളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഉത്സവ സീസണ്‍ പ്രമാണിച്ച് ഓല ഇലക്ട്രിക് അതിന്റെ സ്‌കൂട്ടര്‍ ശ്രേണിയില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഒല എസ്1 പ്രോ ഇപ്പോള്‍ 10,000 രൂപയുടെ വിലക്കുറവില്‍ ലഭ്യമാണ്. ഇതോടെ ഈ സ്‌കൂട്ടറിന്റെ വില 1,39,999 രൂപയില്‍ നിന്ന് 1,29,999 രൂപയായി കുറഞ്ഞു (എക്‌സ്-ഷോറൂം ദില്ലി). പ്രസ്തുത ഓഫര്‍ പ്രോ മോഡലിന് മാത്രമേ ബാധകമാകൂ. ഈ ഓഫര്‍ ഒക്ടോബര്‍ അഞ്ച് വരെ സാധുതയുള്ളതാണ്. അതിനുപുറമെ, ഓല വിവിധ സാമ്പത്തിക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ട1 പ്രോയുടെ അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറന്റി, സീറോ ലോണ്‍ പ്രോസസ്സിംഗ് ഫീസ്, കുറഞ്ഞ പലിശ നിരക്കായ 8.99 ശതമാനം എന്നിവയില്‍ വാങ്ങുന്നവര്‍ക്ക് 1,500 രൂപ കിഴിവ് ലഭിക്കും.
മുസ്ലിം പെണ്ണുങ്ങള്‍ സ്വന്തം പാര്‍പ്പിടങ്ങളില്‍ അനുഭവിക്കുന്ന അടിമത്വത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത് ഇന്നോളമുള്ള മലയാളസാഹിത്യത്തില്‍ പലതരത്തിലായി വിഷയമായിട്ടുമുണ്ട്. നാലു കെട്ടുന്നതും അതില്‍ ആരെയും മൂന്നുവട്ടം മൊഴി ചൊല്ലി ഒഴിപ്പിക്കുന്നതും ആണുങ്ങളുടെ അവകാശമാണെന്നും നമുക്കറിയാം. പക്ഷേ പെണ്ണുങ്ങള്‍ ആണുങ്ങളെ മൊഴി ചൊല്ലുന്ന ‘ഫസ്ഖ്’ എന്ന അവകാശത്തെപ്പറ്റി നമ്മളിലധികമാരും കേട്ടിട്ടില്ല. അത്യന്തം ഉജ്ജ്വലമായി ആവിഷ്‌കരിക്കപ്പെട്ട സജ്നാ ഷാജഹാന്റെ ഈ നോവല്‍ ആ അജ്ഞതയുടെ നേര്‍ക്ക് ആഞ്ഞുവീശുന്ന ചാട്ടവാറാണ്. ‘ഖുല്‍ അ’. കൈരളി ബുക്‌സ്. വില 332 രൂപ.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പടിക്കുന്നതൊന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ലന്ന പരാതിയാണ് കുട്ടികള്‍ക്ക്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓര്‍മ്മക്കുറവ് പരിഹാരിക്കാം. കൂടുതല്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് ഓര്‍മ്മ ക്കുറവ് ഉണ്ടാക്കാനും പിന്നീട് അല്‍ഷിമേഷ്യസ് പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മാനസികാരോഗ്യത്തെ ഇത് ബാധിക്കും. രക്തപ്രവാഹത്തില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കുന്ന ഒരു സന്ദര്‍ഭം പോലും തലച്ചോറിന് ഹാനികരമാകാം. അതിന്റെ ഫലമായി വൈജ്ഞാനിക പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഓര്‍മ്മയിലും ശ്രദ്ധയിലും കുറവുണ്ടാകുകയും ചെയ്യും. ഓര്‍മശക്തിയെ നിലനിര്‍ത്തുന്നതില്‍ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഉറക്കം തടസപ്പെടുന്ന ആളുകളില്‍ ഓര്‍മ്മക്കുറവ് ഉള്ളതായി പഠനങ്ങള്‍ പറയുന്നു. 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുന്നത് മികച്ച ഓര്‍മശക്തി ഉണ്ടാവാന്‍ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള വ്യായാമം സഹായിക്കുന്നു. ഡിമെന്‍ഷ്യ പോലുള്ള മറവി രോഗത്തെ അകറ്റി നിര്‍ത്താന്‍ വ്യായാമം സഹായിക്കുന്നു. ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ പോലുള്ള തന്മാത്രാ ലക്ഷ്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് വ്യായാമം മെമ്മറി മെച്ചപ്പെടുത്തുന്നു. ഈ തന്മാത്രാ ഘടകം സിനാപ്റ്റോജെനിസിസ് വര്‍ദ്ധിപ്പിക്കുകയും, പഠനത്തിനും മെമ്മറിക്കും മധ്യസ്ഥത വഹിക്കുന്ന പുതിയ സിനാപ്സുകള്‍ രൂപപ്പെടുത്തുകയും, വിവരങ്ങള്‍ ആഗിരണം ചെയ്യാനും ദീര്‍ഘകാല ഓര്‍മ്മകള്‍ രൂപപ്പെടുത്താനും എളുപ്പമാക്കുന്നു. പ്രായമാകുന്നതോടെ മസ്തിഷ്‌ക കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെ തടയാന്‍ ആന്റി ഓക്സിഡന്റുകളടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് സഹായിക്കുന്നു. അവ അണുബാധയ്ക്കുള്ള സാധ്യതയെയും കുറയ്ക്കുന്നു. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് ബെറി വര്‍ഗത്തില്‍പ്പെട്ട പഴങ്ങളും ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ്. മെഡിറ്റേഷന്‍ ചെയ്യുന്നത് മനസിനെയും ശരീരത്തെയും ഊര്‍ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓര്‍മ, ശ്രദ്ധ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ യോഗ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 81.58, പൗണ്ട് – 91.22, യൂറോ – 80.24, സ്വിസ് ഫ്രാങ്ക് – 83.55, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.07, ബഹറിന്‍ ദിനാര്‍ – 216.51, കുവൈത്ത് ദിനാര്‍ -263.34, ഒമാനി റിയാല്‍ – 211.88, സൗദി റിയാല്‍ – 21.72, യു.എ.ഇ ദിര്‍ഹം – 22.21, ഖത്തര്‍ റിയാല്‍ – 22.40, കനേഡിയന്‍ ഡോളര്‍ – 59.70.