‘ഒരു കട്ടില് ഒരു മുറി’ എന്ന ചിത്രത്തിലെ ‘നെഞ്ചിലെ’ എന്ന ഗാനം യുട്യൂബില്‍ റിലീസ് ചെയ്തു. രഘുനാഥ് പലേരി വരികള്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് രവി.ജി. സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തിന്റെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായമാണ് നല്‍കുന്നത്. കിസ്മത്ത്, തൊട്ടപ്പന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു കട്ടില് ഒരു മുറി.രഘുനാഥ് പലേരി വര്‍ഷങ്ങള്‍ക്ക് ശേഷം തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ഒരു കട്ടില് ഒരു മുറിയ്ക്ക് ഉണ്ട് . പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ ഷമ്മി തിലകന്, വിജയരാഘവന്, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്ദ്ദനന്, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.