ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോംഗിന്റെ വീട് വില്ഡക്കുന്നു. ടെക്സസിലെ എല്‍ ലാഗോയില്‍ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിനു സമീപമുള്ള ഈ വീടാണിത്. അഞ്ചര ലക്ഷം ഡോളറിനു വീടു വില്‍ക്കുമെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തത്. അതായതു നാലു കോടി രൂപ. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മഹാന്റെ വീട് സ്വന്തമാക്കുകയെന്നത് അത്യപൂര്‍വമായ നേട്ടംതന്നെയാണ്. വീടിന് ഇത്രയും വില പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്. ചരിത്രപരമായ അപ്പോളോ ദൗത്യത്തിനിടെ ആംസ്ട്രോംഗിന്റെ വസതി. നീല്‍ ആംസ്ട്രോംഗും അദ്ദേഹത്തിന്റെ കുടുംബവും 1964 മുതല്‍ 1971 വരെ ഈ വീട്ടിലാണ് താമസിച്ചത്. നാലു ബെഡ് റൂമുകളും മൂന്ന് ബാത്ത്റൂമുകളും മൂന്ന് കാര്‍ ഗാരേജുമുള്ള ഒരു വീട്. ലീവിംഗ് റൂമിലിരുന്നാല്‍ മുറ്റത്തെ കുളത്തിലെ കാഴ്ചകളും കാണാം. ആദ്യത്തെ കിടപ്പുമുറിയില്‍ ഒരു ബില്‍റ്റ്-ഇന്‍ ഡെസ്‌കുണ്ട്. ഒരു ക്ലാസിക് സ്റ്റെയര്‍കേസ്, ഒരു പിങ്ക് പൂള്‍ ഡെക്ക് എന്നിവയുമുണ്ട് ഈ വീട്ടില്‍. 25 വര്‍ഷമായി ഈ വീട്ടില്‍ താമസിച്ചിരുന്ന മെലിന്‍ഡയും റിച്ചാര്‍ഡ് സതര്‍ലാന്‍ഡുമാണ് സ്ഥലം വില്‍ക്കാന്‍ വിട്ടുകൊടുത്തത്.