എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി നവ്യാ ഹരിദാസ് . വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan