നാവികസേന നിർമ്മിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. കപ്പൽ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഒരു ചുവടു വയ്പ് കൂടിയാണിത്. ‘മോർമുഗാവോ’ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി ഇന്ന് നീറ്റിലിറങ്ങി.
മോർമുഗാവോയുടെ പ്രധാന പ്രത്യേകത അതിന്റെ അത്യാധുനിക റഡാർ സംവിധാനങ്ങളാണ്. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട് . സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്. മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമ്മിതമാണ്.