ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍, ഗാനങ്ങള്‍ എന്നിവയെല്ലാം സൂപ്പര്‍ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴില്‍ എ ജി എസ് എന്റര്‍ടൈന്‍മെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയില്‍ വൈഡ് ആംഗിള്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമ്പോള്‍, കന്നഡയില്‍ എത്തിക്കുന്നത് ബെംഗളൂരു കുമാര്‍ ഫിലിംസ് ആണ്. ഐക്കണ്‍ സിനിമാസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്സ്പോര്‍ട്ട് ബിസിനസ് സംരംഭകന് ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. ഫാര്‍സ് ഫിലിംസ് ഗള്‍ഫില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് വിതരണം ബര്‍ക്ക്ഷെയര്‍ ആണ്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരന് ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു.