അഴിമതിക്കാർക്കെതിരെയുള്ള കർശന നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് വേട്ടയാടലാണെന്നാരോപിച്ച് പ്രതിപക്ഷം പ്രചാരണം ശക്തമാക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി ഒരഭിമുഖത്തിൽ പറഞ്ഞു. അതോടൊപ്പം ബിജെപി നിർദേശ പ്രകാരം കേന്ദ്രം ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് എഎപി, വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചുവെന്ന് മന്ത്രി അതിഷി മർലേന ആരോപിച്ചു. പല പദവികളിലും ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നില്ല. ലെഫ്റ്റനൻറ് ഗവർണർ ഓരോ കാരണം പറഞ്ഞ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുകയാണെന്നും ഇത് എഎപിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും അതിഷി മര്‍ലേന ആരോപിച്ചു.
അഴിമതിക്കാർക്കെതിരെ കർശന നടപടി തുടരുമെന്ന് നരേന്ദ്ര മോദി
