പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ജീവനാഡിയെന്നും വിപരീത സാഹചര്യത്തിലും പാര്‍ട്ടിയുടെ പതാക പ്രവര്‍ത്തകര്‍ പാറിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപത് വര്‍ഷംകൊണ്ട് 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്നും, കേന്ദ്രപദ്ധതിയുടെ ഗുണം ലഭിക്കാത്തവരെ കണ്ടെത്തി അത് ലഭ്യമാക്കണമെന്നും കേന്ദ്രത്തിലെ ഭരണത്തിന് കേരളത്തിലെ ജയം അനിവാര്യമാണെന്നും അതിനായുള്ള കഠിനാധ്വാനം ഓരോ ബൂത്തിലുമുണ്ടാകണമെന്നും മറൈന്‍ഡ്രൈവില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പറഞ്ഞു. വേഗത്തില്‍ വികസനം നടത്തിയ ചരിത്രം ബിജെപിക്ക് മാത്രമാണുള്ളതെന്നും ദരിദ്രരുടെ ക്ഷേമമാണ് പാര്‍ട്ടിയുടെ മുഖമുദ്രയെന്നും ആദായ നികുതി പരിധി കുറച്ചതും മൊബൈല്‍ ഡാറ്റയുടെയും ഫോണിന്റെയും വിലകുറച്ചതും ബിജെപിയുടെ ഭരണനേട്ടമായി അദ്ദേഹം അവതരിപ്പിച്ചു.
ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളത് ബിജെപിക്കാണെന്ന് നരേന്ദ്ര മോദി
