ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ നിര്‍മ്മിക്കുന്ന ‘നാരായണീന്റെ മൂന്നാണ്മക്കള്’ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിന്‍പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും ഒക്കെ കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്.