ഒരു മലയോര ഗ്രാമത്തില്‍ തഴച്ചുവളരുന്നതും തകര്‍ന്നടിയുന്നതുമായ കര്‍ഷക കുടുംബങ്ങളിലെ ജീവിതങ്ങള്‍ നരസിപ്പുഴയുടെ ഒഴുക്കിലൂടെ സംഘര്‍ഷങ്ങളില്ലാതെ ഒഴുകുന്നു. മറിയച്ചേടത്തിയുടെ ജീവിതത്തിലൂന്നി നീങ്ങുന്ന കഥ. ഗ്രാമീണരായ മാത്തച്ചന്‍ മാപ്പിള, ഒളിഞ്ഞുനോട്ടക്കാരനായ ഷിബു, ആണുങ്ങളെ മയക്കുന്ന പാറു, വാഴയ്ക്കലച്ചന്‍ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങളുടെ കഥകളാല്‍ സമ്പന്നമാണ് ഈ കൃതി. ഒരു അലൗകിക പ്രണയത്തിന്റെ സുന്ദരമായ ആവിഷ്‌കരണവുമാണ് ഈ നോവല്‍. ‘നരസി’. മെഫിന്‍ മാത്യു. ഗ്രീന്‍ ബുക്‌സ്. വില 150 രൂപ.