ആത്മബന്ധങ്ങളുടെ നൂലിഴയില്‍ കോര്‍ത്തെടുത്ത കഥാപാത്രങ്ങളിലൂടെയാണ് നക്ഷത്രപ്പാടത്തിന്റെ കഥാഗതി. കൃഷിയും കന്നുകാലിവളര്‍ത്തലും കപ്പ വാട്ടലുമൊക്കെ ജീവനോപാധിയാക്കി മാറ്റിയ ഒരു കൂട്ടം മനുഷ്യരുടെ സംഘര്‍ഷങ്ങളും ഇണക്കങ്ങളും പരാതികളും പരിഭവങ്ങളും. അച്ചമ്മ മാത്രമായിരുന്നു കുട്ടന്റെ ലോകത്തെ വര്‍ണ്ണാഭമാക്കിയിരുന്നത്. അവരുടെ കണ്ണുകളിലൂടെ സര്‍വ്വം കാണുകയും കേള്‍ക്കുകയും ചെയ്ത കുട്ടനില്‍ അച്ചമ്മയുടെ കാലശേഷം വന്നുചേര്‍ന്ന വിഭ്രമാത്മകമായ അവസ്ഥ വായനക്കാരനില്‍ നൊമ്പരമുളവാക്കും. ജീവിതസ്പര്‍ശമുള്ള മണ്ണിലൂടെ സഞ്ചരിക്കുന്ന നോവല്‍. ‘നക്ഷത്രപ്പാടം’. ജിജി കെ ഫിലിപ്പ്. ഗ്രീന്‍ ബുക്സ്. വില 370 രൂപ.
നക്ഷത്രപ്പാടം
