nagarjuna 710x400xt 1

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമായ ‘ദ ഗോസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസിംഗ് ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീണ്‍ സട്ടരു ആണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘ദ ഗോസ്റ്റ്’ എത്തുക. അനിഘ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ഒക്ടോബര്‍ അഞ്ചിനാണ് റിലീസ്. ‘വിക്രം ഗാന്ധി’യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാന്‍, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരവും റിലീസ് തിയതിയുമാണ് പുറത്തുവരുന്നത്. ചിത്രത്തിന് യുനഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സ് തുടരുന്ന ചിത്രം ഒക്ടോബര്‍ ഏഴിന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ലൂക്ക് ആന്റണി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ആഗോള ടെക് ഭീമന്‍ ആപ്പിളിന് യു.എസ് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. ആപ്പിളിന്റെ വിപണിമൂല്യത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ആപ്പിളിനുണ്ടായത്. ഐഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണിമൂല്യത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവുണ്ടായി. ബാങ്ക് ഓഫ് അമേരിക്ക റേറ്റിങ് കുറച്ചതാണ് ആപ്പിളിന്റെ തിരിച്ചടിക്കുള്ള കാരണം. ന്യൂട്ടറലായാണ് ബാങ്ക് ഓഫ് അമേരിക്ക ആപ്പിളിന്റെ റേറ്റിങ് കുറച്ചത്. ആപ്പിള്‍ ഡിവൈസുകളുടെ ആവശ്യകതയിലുണ്ടായ കുറവാണ് കമ്പനിയുടെ റേറ്റിങ് കുറക്കാനുള്ള കാരണം. കനത്ത വില്‍പന മൂല്യം വിപണി മൂല്യത്തില്‍ 120 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ആപ്പിളിനുണ്ടായത്. ആപ്പിളിന് മാത്രമല്ല മറ്റ് ടെക് ഭീമന്‍മാര്‍ക്കും യു.എസ് ഓഹരി വിപണിയില്‍ നിന്നും തിരിച്ചടിയേറ്റു. ആമസോണ്‍, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ 1.5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

മുതിര്‍ന്ന പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും ഞെട്ടിച്ച് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ എയര്‍ ഇന്ത്യ. മുതിര്‍ന്ന പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള യാത്രാനിരക്ക് ഇളവുകള്‍ എയര്‍ ഇന്ത്യ പകുതിയാക്കി കുറച്ചു. തീരുമാനം സെപ്റ്റംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന നിരക്കുകളില്‍ 25 ശതമാനം ഇളവാകും ലഭിക്കുക. നേരത്തേ 50 ശതമാനം വരെ ഇളവുകള്‍ അനുവദിച്ചിരുന്നു. സായുധ, അര്‍ദ്ധസൈനിക സേനകള്‍, യുദ്ധ- വികലാംഗരായ ഉദ്യോഗസ്ഥര്‍, ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചവര്‍ എന്നിങ്ങനെയുള്ള യാത്രക്കാര്‍ക്കു നല്‍കിയിരുന്ന ഇളവുകള്‍ തുടരും. അതേസമയം ക്യാന്‍സര്‍ രോഗികള്‍ക്ക് എയര്‍ ഇന്ത്യയിലെ യാത്രയ്ക്ക്, അടിസ്ഥാന നിരക്കില്‍ 50% കിഴിവ് ലഭിക്കും.

ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ മെഴ്സിഡസ് ബെന്‍സ് 1.55 കോടി രൂപ എക്സ് ഷോറൂം വിലയില്‍ പുതിയ ഇക്യൂഎസ് 580 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിള്‍ ചെയ്ത ഈ മോഡല്‍ മെഴ്സിഡസ്-എഎംജി ഇക്യൂഎസ് 53 എസിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. മെഴ്സിഡസ് ബെന്‍സ് ഇക്യൂഎസ് കമ്പനിയുടെ രാജ്യത്ത് ആദ്യമായി പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ഇലക്ട്രിക്ക് വാഹനം കൂടിയാണ്. ഇത് ടോണ്‍-ഡൗണ്‍ ഫ്രണ്ട് ബമ്പറുമായാണ് വരുന്നത്. അഞ്ച് സ്പോക്ക് ഡിസൈനിലുള്ള 20 ഇഞ്ച് ചെറിയ ചക്രങ്ങളിലാണ് ഇത് സഞ്ചരിക്കുന്നത്. 3,210 എംഎം നീളമുള്ള വീല്‍ബേസില്‍ സഞ്ചരിക്കുന്ന പുതിയ മെഴ്സിഡസ് ഇക്യുഎസ് 580 5,126 എംഎം നീളമാണ്.

ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ ലേഖനസമാഹാരത്തിലുള്ളത്. ‘ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകള്‍’. വി.കെ മധു. മാതൃഭൂമി ബുക്‌സ്. വില 218 രൂപ.

ഒരു കാപ്പി കുടിച്ചാല്‍ ഉഷാറാകും, ഇതുതന്നെയാണ് കാപ്പി പ്രേമികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കും. ക്ഷീണം ചെറുക്കാനും ഊര്‍ജ്ജം വീണ്ടെടുക്കാനുമൊക്കെ ഇത് സഹായിക്കും. ദിവസവും കാപ്പി കുടിക്കുന്നത് ടൈപ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവര്‍ത്തനം സംരക്ഷിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവും കാപ്പിക്കുണ്ട്. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഒഴിവാക്കുക്കാന്‍ സഹായിക്കുന്ന കാപ്പി ശരീരഭാരം നിയന്ത്രിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. കൂടുതല്‍ കാപ്പി കുടുക്കുന്ന സ്ത്രീകള്‍ കൂടുതല്‍ കൊഴുപ്പ് കത്തിച്ചുകളയുമെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. ദുവസവും രണ്ടില്‍ കൂടുതല്‍ കാപ്പി കുടുക്കുന്നവരില്‍ കരള്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നാണ് ഒരു പഠനം പറയുന്നത്. കാപ്പി കുടിക്കുന്നതും ആരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പല പഠനത്തില്‍ ദിവസവും മൂന്ന് മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിക്കുന്നവരില്‍ 15ശതമാനം ഹൃദ്രോഗ സാധ്യത കുറവായിരിക്കുമെന്നാണ് പറയുന്നത്. ഓര്‍മ്മനഷ്ടപ്പെടുകയും ചിന്താശേഷി ഇല്ലാതാക്കുകയുമൊക്കെ ചെയ്യുന്ന അല്‍ഷിമേഴ്സ് രോഗം പലര്‍ക്കും പേടിസ്വപ്നമാണ്. 29,000ത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തില്‍ കാപ്പി കുടിക്കുന്നത് അല്‍ഷിമേവ്സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. കാപ്പിയുടെ ധാരാളം ഗുണങ്ങളില്‍ ഒന്നാണ് ഇവ ചര്‍മ്മത്തിന് നല്ലതാണെന്നത്. സ്ഥിരമായി കാപ്പികുടിക്കുന്നത് ബീജ ചലനം വര്‍ദ്ധിപ്പിക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അതുപോലെതന്നെ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും കാപ്പി സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *