ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ നായികാനായകന്‍മാരാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന ‘മൈ നെയിം ഈസ് അഴകന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ മമ്മൂട്ടി പുറത്തിറക്കി. ട്രൂത്ത് ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്ത് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ മാസം തീയേറ്ററുകളിലേക്കെത്തും. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ബിനു തൃക്കാക്കര തന്നെയാണ് ‘മൈ നെയിം ഈസ് അഴകന്റെ’ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പെലീസ് വേഷത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുന്ന ചിത്രമാണ് ‘ഹെവന്‍’. നവാഗതനായ ഉണ്ണി ഗോവിന്ദ്‌രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മുന്‍പ് പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓഗസ്റ്റ് 19ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹെവന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സാംസംഗ് അവരുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫോണുകളായ ഗാലക്സി ഇസഡ് ഫോള്‍ഡ് 4, ഗാലക്സി ഇസഡ് ഫ്‌ളിപ് 4 എന്നിവ പുറത്തിറക്കിയിരിക്കുകയാണ്. ഇവയ്ക്കൊപ്പം ഗ്യാലക്സി വാച്ച് 5, ഗ്യാലക്സി വാച്ച് 5 പ്രോ, ഗ്യാലക്സി ബഡ്2 പ്രൊ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ സാംസംഗ് ഗ്യാലക്സി ഇസഡ് ഫ്‌ളിപ് 3 സീരീസ് പുറത്തിറക്കിയിരുന്നു. ഐപിഎക്സ്8 വാട്ടര്‍റെസിസ്റ്റന്റാണ് ഇരു ഫോണുകളും. ബോറ പര്‍പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്‌ളൂ എന്നീ കളറുകളാണ് ഇവയ്ക്കുളളത്. വളരെ ചെറിയ എന്നാല്‍ മികച്ച മാറ്റങ്ങളാണ് രണ്ട് ഫോള്‍ഡബിള്‍ ഫോണുകള്‍ക്കും സാംസംഗ് വരുത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 8+ജെന്‍1 പവേര്‍ഡാണ് ഇവ. വില ഏകദേശം 1799 ഡോളറാണ്(1,42,830രൂപ) മുതല്‍ ആരംഭിക്കുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുളള 4440 എംഎഎച്ച് ബാറ്ററിയാണുളളത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്ന് അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവുക ഇന്ത്യക്കാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നു. ഏഷ്യയുടെ വളര്‍ച്ചക്ക് 28 ശതമാനവും ആഗോള വളര്‍ച്ചക്ക് 22 ശതമാനവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പങ്കാളിത്തമുണ്ടാവും. ഏഷ്യയില്‍ ഏറ്റവും മികച്ച സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആഭ്യന്തര ഉപഭോഗം വര്‍ധിച്ചതാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് കരുത്താകുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ സ്വകാര്യ മേഖലക്ക് കൂടി പ്രധാനം നല്‍കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ കരുത്തായെന്ന് വിലയിരുത്താമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു. എണ്ണവില കുറയുകയാണെങ്കില്‍ സമ്പദ്‌വ്യസ്ഥ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കൂട്ടിച്ചേര്‍ക്കുന്നു.
രാജ്യത്ത് പുതിയ സ്‌കോര്‍പിയോ എന്‍നൊപ്പം മുമ്പത്തെ സ്‌കോര്‍പിയോ മോഡലിന്റെ വില്‍പ്പന തുടരുമെന്ന് മഹീന്ദ്ര നേരത്തെ പ്രഖ്യാപിച്ചു. ഇപ്പോഴിതാ പഴയ മോഡലിനെ പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എന്ന് വീണ്ടും ബാഡ്ജ് ചെയ്ത് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പുതിയ ഫീച്ചറുകള്‍, പുതുക്കിയ സസ്‌പെന്‍ഷന്‍ സജ്ജീകരണം എന്നിവയ്ക്കൊപ്പം സൂക്ഷ്മമായ രൂപകല്‍പ്പനയും ഇന്റീരിയര്‍ മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ വരുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. രണ്ട് ട്രിമ്മുകളും 7, 9 സീറ്റ് ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു.
അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്ഫോടനാത്മകമായ എഴുത്ത്. ലോകം കാതോര്‍ക്കുന്ന സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം. ‘ആസാദി – സ്വാതന്ത്ര്യം ഫാസിസം സാഹിത്യം’. ഡിസി ബുക്‌സ്. വില 225 രൂപ.
കാപ്പിയും ചായയും കഴിക്കുന്നതിനൊപ്പം ചിലര്‍ക്ക് സിരഗറ്റും ശീലമായിക്കാണും. പുകവലി പൊതുവില്‍ തന്നെ ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ഏവര്‍ക്കുമറിയാം. ഇതിന് പുറമെ ചായയ്ക്കും കാപ്പിക്കും ഭക്ഷണത്തിനുമെല്ലാം ശേഷമോ ഒപ്പമോ പുകവലിക്കുന്നത് വയറിനെ വളരെ മോശമായ രീതിയിലാണ് ബാധിക്കുക. നാം കഴിക്കുന്നത് എന്തോ അത് ശരീരത്തില്‍ നല്ലരീതിയില്‍ പിടിക്കുന്നത് തടയാന്‍ ഈ പുകവലി കാരണമാകുന്നു. കാപ്പിയും ചായയുമാണെങ്കില്‍ ദിവസത്തില്‍ രണ്ട് കപ്പില്‍ കൂടുതല്‍ വേണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മിക്കവരും കാപ്പി ആയാലും ചായ ആയാലും പഞ്ചസാര ചേര്‍ത്ത് തന്നെയാണ് കഴിക്കുക. ഇത് മാത്രമല്ല കാപ്പിയുടെയും ചായയുടെയും പ്രശ്‌നം. ഉന്മഷക്കുറവ് തോന്നുമ്പോള്‍ ചായയും കാപ്പിയും സിഗരറ്റുമെല്ലാം ഉപയോഗിക്കുന്നതിന് പകരം എന്‍സൈമുകള്‍ കാര്യമായി അടങ്ങിയ പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കിയത് കഴിക്കുന്നതാണ് കുറെക്കൂടി ഉത്തമമെന്നും അഞ്ജലി പറയുന്നു. ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ, മല്ലിയിലയോ മിന്റോ ചേര്‍ത്ത ജ്യൂസുകള്‍, ഇളനീര്‍, ഓറഞ്ച് ജ്യൂസ് എന്നിവയെ എല്ലാം ആശ്രയിക്കാം. ഇവയൊന്നും തന്നെ അഡിക്ഷനുണ്ടാക്കുന്നവയല്ല. പ്രകൃതിദത്തവും പോഷകങ്ങളാല്‍ സമ്പന്നവുമാണ്. ആരോഗ്യകരമായ ഭക്ഷണം പച്ചയ്ക്ക് കഴിക്കാവുന്നതാണെങ്കില്‍ അവയും ഈ ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്നതാണ്.