ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ എംഎക്‌സ്‌മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. എംഎക്‌സ്‌വി ഇക്കോ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. എംഎക്‌സ്9 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനൊപ്പം ഇത് കമ്പനിയുടെ ശ്രേണിയില്‍ ചേരും. ബ്രാന്‍ഡ് ഒരു പുതിയ ഇലക്ട്രിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെ എം16 എന്ന് വിളിക്കും. എംഎക്‌സ്‌മോട്ടോ എംഎക്‌സ്‌വി രണ്ട് വേരിയന്റുകളില്‍ അവതരിപ്പിച്ചു. വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസം ബാറ്ററി പാക്കും റൈഡിംഗ് റേഞ്ചും മാത്രമായിരിക്കും. ചെറിയ ബാറ്ററി പാക്കില്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ഈവിക്ക് കഴിയും. 84,999 രൂപയാണ് എക്സ്ഷോറൂം വില. വലിയ ബാറ്ററി പാക്കിന് 105 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയില്‍ റൈഡിംഗ് റേഞ്ച് ഉണ്ട്. 94,999 രൂപയാണ് എക്സ്ഷോറൂം വില. ഒരു ബജറ്റ് സ്‌കൂട്ടര്‍ ആണെങ്കിലും, 6-ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, 3000 വാട്ട് ബിഎല്‍ഡിസി ഹബ് മോട്ടോര്‍, മികച്ച റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ എല്ലാ മികച്ച സവിശേഷതകളും എംഎക്‌സ്‌വി ഇക്കോയില്‍ സജ്ജീകരിച്ചിരിക്കുന്നു.