മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം അപ്രതീക്ഷിതമെന്നും തിരുത്തലുകൾ വരുത്തി തിരിച്ചുവരുമെന്നും പറഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ എം വി ഗോവിന്ദൻ ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. ഇന്നത്തെ യോഗത്തിലുണ്ടായ പ്രാഥമിക വിലയിരുത്തലുകൾ എന്തെല്ലാമെന്ന് പോലും പറയാതെയാണ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയത്. തോൽവിയെ കുറിച്ച് സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കുമെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശവും ശ്രദ്ധേയമായി. അപ്പോൾ ഇതുവരെ പാർട്ടിക്കുള്ളിൽ നിർഭയമായി അഭിപ്രായം പറയാനുള്ള അവസരം ഉണ്ടായിരുന്നില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
