കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെന്റിൽ കൊലക്കേസ് പ്രതിയായ യുവതിയെ കഞ്ചാവുമായി പിടികൂടി. കേരള എക്സൈസ് പയ്യന്നൂർ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കോട്ടയം സ്വദേശി കെ ശിൽപ്പയാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലും ശിൽപ പ്രതിയാണെന്ന് പറയുന്നു . എൻഡിപിഎസ് വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു.