മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് റാഫി പുതിയകടവിൽ. വീൽചെയർ പരാമർശവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് റാഫി പുതിയ കടവിൽ. തങ്ങളുമായി തനിക്ക് സൗഹൃദപരമായ ബന്ധമാണുള്ളത് എന്ന് റാഫി പറഞ്ഞു. സംഭാഷണത്തിനിടെ പറഞ്ഞ തമാശ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വീൽചെയർ പരാമർശം താൻ തമാശയ്ക്ക് പറഞ്ഞതാണ്. ആ ഓഡിയോ ക്ലിപ്പ് അദ്ദേഹം പുറത്തുവിട്ടത് എന്താണെന്ന് തനിക്കറിയില്ല. സംഭവത്തിൽ താൻ മാപ്പു ചോദിക്കുകയാണ്. മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി പിൻവലിക്കും എന്നാണ് വിശ്വസിക്കുന്നത്.രണ്ടുദിവസത്തിനകം താൻ അദ്ദേഹത്തെ നേരിൽ കാണുമെന്നും റാഫി പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമാണ് മുഈന്‍ അലി ശിഹാബ് തങ്ങൾ.മുഈന്‍ അലി തങ്ങൾ, റാഫിക്കെതിരെ നൽകിയ പരാതിയിൽ റാഫിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് എടുത്തു.