മാത്യു തോമസ്, നസ്‌ലെന്‍ കെ ഗഫൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ ടീസര്‍ പുറത്തെത്തി. കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്ന തോന്നല്‍ ഉളവാക്കുന്നതാണ് പുറത്തെത്തിയ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിനു ശേഷം മാത്യു തോമസ്- നസ്‌ലെന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നെയ്മര്‍. നവാഗതനായ സുധി മാഡിസന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. നസ്‌ലെനും മാത്യുവിനുമൊപ്പം വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പാന്‍ ഇന്ത്യ തലത്തിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.