2023 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഈ വര്‍ഷം ആഗോളതലത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. അമേരിക്കന്‍ ഫുട്ബാള്‍ ലീഗ് താരം ഡാമര്‍ ഹാംലിനാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ജനുവരിയില്‍ 25കാരനായ ഹാംലിന് ഒരു മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഗൂഗിളില്‍ അദ്ദേഹത്തെ കുറിച്ച് ആളുകള്‍ തിരഞ്ഞത്. രണ്ടാമത്തെ വ്യക്തി ഹോളിവുഡ് നടന്‍ ജെറമി റെന്നറാണ്. മൂന്നാമതായി തിരഞ്ഞത് പ്രമുഖ അമേരിക്കന്‍ കിക്ക് ബോക്‌സര്‍ ആന്‍ഡ്ര്യൂ ടൈറ്റിനെയാണ്. ഫ്രഞ്ച് ഫുട്ബാള്‍ താരം കിലിയന്‍ എംബാപ്പെയാണ് നാലാമത്. മറ്റൊരു എന്‍.എഫ്.എല്‍ താരമായ ട്രാവിസ് കെല്‍സിയാണ് അഞ്ചാമത്. വെനസ്‌ഡേ എന്ന സൂപ്പര്‍ഹിറ്റ് സീരീസിലൂടെ പ്രശ്‌സതയായ ജെന്ന ഒര്‍ടേഗയാണ് ആറാമത്. കനേഡിയന്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായ ലില്‍ ടായ് ആണ് ഏഴാമത്. ഹോളിവുഡ് താരമായ ഡാനി മാസ്റ്റേഴ്‌സണ്‍ ആണ് എട്ടാമത്. ഇംഗ്ലീഷ് ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാം ഒമ്പതാം സ്ഥാനത്തും ചിലിയന്‍ അമേരിക്കന്‍ നടനായ പെഡ്രോ പാസ്‌കല്‍ പത്താം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാര്‍ത്തകളില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ – 3 ഒമ്പതാം സ്ഥാനത്തായുണ്ട്. ഇസ്രയേല്‍ – ഹമാസ് യുദ്ധമാണ് ഒന്നാമത്. സിനിമകളുടെ ലിസ്റ്റില്‍ അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാന്‍ മൂന്നാമതാണ്. പത്താന്‍ പത്താമതാണ്. ഗദര്‍-2 ആണ് എട്ടാമത്. ബാര്‍ബി, ഓപന്‍ഹൈമര്‍ എന്നീ സിനിമകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അത്‌ലറ്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ ഒമ്പതാം സ്ഥാനത്തായുണ്ട്. അതുപോലെ അഭിനേതാക്കളുടെ ലിസ്റ്റില്‍ ബോളിവുഡ് താരം കിയറാ അദ്വാനി ഒമ്പതാമതാണ്.