◼️കിഫ്ബി കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ പത്തു വര്‍ഷത്തെ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് എന്തിനാണെന്ന് എന്‍ഫോഴ്സ്മെന്റിനോട് ഹൈക്കോടതി. മറുപടിക്കു സാവകാശം വേണമെന്ന് എന്‍ഫോഴ്സ്മെന്റിന്റെ അഭിഭാഷകന്‍. തോമസ് ഐസകിന്റേയും കുടുംബാംഗങ്ങളുടേയും ഇന്ത്യയിലും വിദേശത്തുമുള്ള പണമിടപാടുകള്‍, സ്വത്തുക്കള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് നല്‍കിയ ഹര്‍ജി ഇനി 17 നു പരിഗണിക്കും.
◼️രാഷ്ട്രീയ പാര്‍ട്ടികള്‍ ഖജനാവിലെ പണം ഉപയോഗിച്ചു സൗജന്യങ്ങള്‍ നല്‍കുമ്പോള്‍ സന്തുലിതാവസ്ഥ പാലിക്കണമെന്നു സുപ്രീംകോടതി. ജനക്ഷേമവും പൊതു ഖജനാവില്‍നിന്നുള്ള പണച്ചെവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാകണം. സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ല. ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി.
◼️
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്നും വിചാരണ കോടതിയുടെ വിമര്‍ശനം. കോടതി നടപടി ക്രമങ്ങളില്‍ പങ്കെടുക്കാതെ ഉദ്യോഗസ്ഥന്‍ പുറത്തു കറങ്ങി നടക്കുകയാണ്. കോടതിയിലെ രഹസ്യ രേഖകള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോര്‍ത്തി. നടപടികള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നല്‍കുകയാണെന്നും കോടതി താക്കീതു നല്‍കി.
◼️സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. മന്ത്രിമാര്‍ ഫോണെടുക്കാറില്ല. പൊലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ചകളുണ്ട്. ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകോപനമില്ല. മന്ത്രിമാര്‍ സ്വന്തമായി തീരുമാനമെടുക്കാതെ മുഖ്യമന്ത്രിക്കു വിടുകയാണ്. ജനങ്ങള്‍ക്കിടയിലാണു മന്ത്രിമാര്‍ ഉണ്ടാകേണ്ടതെന്നും വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ വേണമെന്നു സംസ്ഥാന സമിതി നിര്‍ദേശിച്ചു.
◼️എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനമായ തിങ്കളാഴ്ച കൊച്ചി മെട്രോ ട്രെയിനില്‍ വെറും പത്തു രൂപയ്ക്കു യാത്ര ചെയ്യാം. ‘ഫ്രീഡം ടു ട്രാവല്‍’ പദ്ധതിയനുസരിച്ച് തിങ്കളാഴ്ച്ച രാവിലെ ആറു മുതല്‍ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതി.
◼️കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകിയാല്‍ മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10 നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏറെ ഓര്‍ഡിനന്‍സുകള്‍ ഒന്നിച്ചു വന്നതുകൊണ്ടാണ് ഒപ്പിടാതിരുന്നത്. നിയമം പാസാക്കാന്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം വളരെ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
◼️വടകരയിലെ മുതിര്‍ന്ന സിപിഎം നേതാവ് എം.പി കണാരന്‍ ആര്‍എംപിയില്‍ ചേര്‍ന്നു. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവില്‍ നിന്ന് എം പി കണാരന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചുവെന്ന് കെ കെ രമ എംഎല്‍എയാണ് അറിയിച്ചത്. അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗവുമായിരുന്ന നേതാവാണ് കണാരന്‍.
◼️സേനകളിലെ അച്ചടക്കം നിലനിര്‍ത്തുന്നതിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതു തടയാനാവില്ലെന്ന് ഹൈക്കോടതി. കൊച്ചിയിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയായ ദിവ്യമോളെ നര്‍സാപ്പൂരിലേക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
◼️
◼️കിഫ്ബിക്കെതിരായ ഇഡി നടപടിയില്‍ തോമസ് ഐസകിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബജറ്റിനു പുറത്തുള്ള കിഫ്ബിയുടെ സാമ്പത്തിക ഇടപാട് ബാധ്യതയാകുമെന്ന് ആവര്‍ത്തിച്ചെങ്കിലും തോമസ് ഐസകിനെ ചോദ്യം ചെയ്യാന്‍ എന്റഫോഴ്സ്മെന്റിന് അധികാരമില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയേയും രാഹുലിനേയും ചോദ്യം ചെയ്ത സാഹചര്യംകൂടി പരിഗണിച്ചാണ് സതീശന്റെ പ്രതികരണം.
◼️ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിന് എല്ലാ അധികാരങ്ങളും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് ജനവഞ്ചനയും കര്‍ഷക ദ്രോഹവുമാണെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. ജനവാസ മേഖല എന്ന പരാമര്‍ശത്തെ കൃത്യമായി നിര്‍വ്വചിക്കാത്ത ഉത്തരവ് അംഗീകരിക്കില്ലെന്നും കെസിബിസി.
◼️കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചതിന് അറസ്റ്റിലായ വ്ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ എക്സൈസ് ഓഫീസിലിരുന്ന് കഞ്ചാവിന്റെ മഹത്വങ്ങളെക്കുറിച്ചു സംസാരിച്ചതു വീഡിയോയിലാക്കി പ്രചരിപ്പിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം. സംഭവം എക്സൈസ് വിജിലന്‍സ് എസ്പി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം.വി ഗോവിന്ദനും അറിയിച്ചു.
◼️സോളാര്‍ കേസില്‍ ബംഗളുരുവിലെ വ്യവസായി എം.കെ കരുവിളയെ സിബിഐ ചോദ്യം ചെയ്തു. പരാതിക്കാരിയായ സരിത എസ് നായരുടെ മൊഴിയില്‍ സോളാര്‍ കേസിലെ സാമ്പത്തിക ഇടപാടില്‍ കുരുവിളയുടെ ഇടപെടലിനെക്കുറിച്ചാണു ചോദ്യം ചെയ്തത്. പരാതിക്കാരിയായ സരിത എസ് നായരെയും കുരുവിളയ്ക്കൊപ്പം ചോദ്യം ചെയ്തു.
◼️അബുദാബിയില്‍ മരിച്ച കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. രണ്ടു ദിവസത്തിനകം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. പാരമ്പര്യ വൈദ്യനെ കൊന്ന നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്റഫ് ബിസിനസ് പങ്കാളിയായിരുന്ന ഹാരിസിനെയും കൊലപ്പെടുത്തിയെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടതനുസരിച്ച് കോടതി ഉത്തരവനുസരിച്ചാണ് വീണ്ടു പോസ്റ്റുമോര്‍ട്ടം നടത്തിയത്.
◼️ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ അഞ്ചേകാല്‍ കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ഇടുക്കി, കണ്ണൂര്‍ സ്വദേശികളായ രണ്ടു പേരെയാണു പിടികൂടിയത്.
◼️എറണാകുളം ചിലവന്നൂര്‍ റോഡില്‍ കുഴി അടയ്ക്കുന്ന പണിക്കാരുമായി തര്‍ക്കിച്ച യാത്രക്കാരുടെ ശരീരത്തിലേക്കു തിളച്ച ടാര്‍ ഒഴിച്ചു. സഹോദരങ്ങളായ വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നീ മൂന്നു യുവാക്കള്‍ക്ക് ഗുരുതര പൊള്ളലേറ്റു. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ അടക്കം എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️കോട്ടയം പാമ്പാടിക്കടുത്ത് കൂരോപ്പടയില്‍ വൈദികന്റെ വീട് കുത്തി തുറന്ന് 50 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഫാ. ജേക്കബ് നൈനാന്റെ മകന്‍ ഷൈനോ നൈനാന്‍ ആണ് അറസ്റ്റിലായത്. കടബാധ്യതകള്‍ തീര്‍ക്കാനാണ് മോഷ്ടിച്ചതെന്ന് ഷൈനോ പറഞ്ഞു.
◼️കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലെ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.
◼️കാസര്‍കോട് അയ്യങ്കാവില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച അച്ഛനെ അറസ്റ്റു ചെയ്തു. മദ്യപിച്ച് അബോധാവസ്ഥയിലായ കുട്ടിയെ പോലീസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്.
◼️നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തലശ്ശേരി, പാനൂര്‍ പറമ്പത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) അറസ്റ്റു ചെയ്തത്. കേസില്‍ അഞ്ചു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തട്ടിയെടുത്ത സ്വര്‍ണം ആഷിഫാണു വില്‍ക്കാന്‍ കൊണ്ടുപോയത്.
◼️രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയേയും കാമുകനനേയും കോയമ്പത്തൂരിലെ ലോഡ്ജില്‍നിന്ന് അറസ്റ്റു ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണു പോലീസ് പിടികൂടിയത്.
◼️ചക്കരക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയെന്ന് ആരോപിച്ച് ലോട്ടറി വില്‍പനക്കാരിയെ അറസ്റ്റ് ചെയ്തു. ബാവോട് ബ്ലുവെല്‍സില്‍ സവിത (47) യെയാണ് ഭാഗ്യക്കുറി വില്‍പനയ്ക്കിടെ പിടിയിലായത്.
◼️പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി പിടിയിലായി. പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് പിടികൂടിയത്. പതിനാറുകാരിയെ കര്‍ണാടകയിലെ ചാന്നപ്പട്ടണത്തിനടുത്തുനിന്നാണ് എലത്തൂര്‍ പൊലീസ് മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ അറസ്റ്റ് ചെയ്തിരുന്നു.
◼️മൊബൈല്‍ ഫോണ്‍ തരാതിരുന്ന ഭാര്യയെ പട്ടാപ്പകല്‍ കൊല്ലം പരവൂരിലെ നടുറോഡില്‍ മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റിലായി. മര്‍ദനമേറ്റ കലയ്ക്കോട് ആലുംമൂട്ടില്‍ കിഴക്കതില്‍ സുമയെ (31) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് കോട്ടപ്പുറം കാരുണ്യത്തില്‍ ശ്രീനാഥി (37)നെയാണ് അറസ്റ്റു ചെയ്തത്.
◼️ചേര്‍ത്തല അര്‍ത്തുങ്കല്‍ ഫിഷ്‌ലാന്‍ഡിംഗ് സെന്ററിനു സമീപം ആയിരംതൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. ഒരാളെ മത്സ്യ തൊഴിലാളികള്‍ രക്ഷപെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാര്‍ഥികളാണ് തിരിയില്‍പ്പെട്ടത്.
◼️എറണാകുളം കാഞ്ഞിരമറ്റത്ത് ബാറില്‍ യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് സ്വദേശി റിനാസിനാണ് വെട്ടേറ്റത്. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് കാരണമെന്നാണു റിപ്പോര്‍ട്ട്.
◼️തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ അല്‍അമീനെ നഗ്‌നനാക്കി ഫ്ളാറ്റില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. നിരവധി പിടിച്ച് പറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം സ്വദേശി അരുണ്‍, മട്ടാഞ്ചേരി അര്‍ഷദ് എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് പിടികൂടിയത്.
◼️കായംകുളത്തിനടുത്ത് താമരക്കുളത്തെ പിഎന്‍പി എസ് എല്‍പി സ്‌കൂളിലെ പാചകപ്പുരക്കു തീപിടിച്ചു. ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ ആളിയാണ് അപകടം.
◼️മംഗളൂരുവില്‍ ചുംബന മല്‍സരം നടത്തിയ ഏഴു വിദ്യാര്‍ഥികളെ കോളജില്‍നിന്ന് പുറത്താക്കി. പിയു കോളജിലെ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പെടെയുള്ളവരാണ് സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ ചുംബന മത്സരം നടത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു.
◼️റോഡിനു നടുവില്‍ കസേരയിട്ട് മദ്യപിക്കുകയും വിമാനത്തിലെ സീറ്റിലിരുന്നു പുകവലിക്കുകയും ചെയ്ത യൂട്യൂബ് ഇന്‍ഫ്ളുവന്‍സര്‍ക്കെതിരെ കേസ്. ബോബി കതാരിയക്കെതിരെയാണ് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തത്. ഡെറാഡൂണിലെ റോഡിലിരുന്നാണ് ഇയാള്‍ പരസ്യമായി മദ്യപിച്ചത്.
◼️ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പനി ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് സഹോദരി. ജനങ്ങളെ ഓര്‍ത്ത് അദ്ദേഹം രാത്രി ഉറങ്ങിയിട്ടില്ലെന്നും സഹോദരി പറഞ്ഞു. ദക്ഷിണ കൊറിയ മനഃപൂര്‍വം വൈറസ് പടര്‍ത്തിയതാണെന്ന് അവര്‍ ആരോപിച്ചു.
◼️ഓണ്‍ലി ഫാന്‍സ് സോഷ്യല്‍ മീഡിയാ സൈറ്റിലെ താരം കോര്‍ട്‌നി ക്ലെനി എന്ന ഇരുപത്താറുകാരി കൊലക്കേസില്‍ പിടിയിലായി. അമേരിക്കയിലെ മിയാമിയിലുള്ള ആഡംബര ഫ്‌ളാറ്റില്‍ കാമുകനെ കുത്തിക്കൊന്ന കേസിലാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയാ താരമാണ് കോര്‍ട്നി.
◼️കാബൂളിലെ മദ്രസയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ താലിബാന്‍ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടു. താലിബാന്‍ സര്‍ക്കാരിന്റെ ഡെപ്യൂട്ടി വക്താവ് ബിലാല്‍ കരിമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
◼️സിംബാബ്വെയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടീമീനെ നയിക്കും. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്. ഏകദിനപരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുളളത്. ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക.
◼️ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള കനത്ത വെല്ലുവിളികളില്‍ തട്ടി ഓഹരിവിപണികള്‍ ചാഞ്ചാടുന്നതില്‍ ആശങ്കപ്പെട്ട് നിക്ഷേപകര്‍ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളെ കൈയൊഴിയുന്നു. കഴിഞ്ഞ ജൂണില്‍ 15,497 കോടി രൂപയുടെ നിക്ഷേപമെത്തിയ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടില്‍ ജൂലായില്‍ വന്നത് 8,898 കോടി രൂപ മാത്രം; 42 ശതമാനം ഇടിവ്. അതേസമയം, ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം) 35.64 ലക്ഷം കോടി രൂപയില്‍ നിന്ന് 37.74 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കടപ്പത്ര (ഡെറ്റ്) മ്യൂച്വല്‍ഫണ്ടുകളിലേക്ക് ജൂലായില്‍ 4,930 കോടി രൂപ നിക്ഷേപമെത്തി. ജൂണില്‍ കണ്ടത് 92,247 കോടി രൂപയുടെ നിക്ഷേപ പിന്‍വാങ്ങലായിരുന്നു. വ്യക്തിഗത നിക്ഷേപകര്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന എസ്.ഐ.പി വഴിയുള്ള നിക്ഷേപവും ജൂലായില്‍ കുറഞ്ഞു. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 5.55 കോടിയില്‍ നിന്നുയര്‍ന്ന് 5.61 കോടിയിലെത്തി.
◼️നോക്കിയ കൊടുത്ത പണിയില്‍ പെട്ടിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളായ ഓപ്പോയും വണ്‍പ്ലസും. ഇരുവരും ജര്‍മനിയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. ഇരുകമ്പനികള്‍ക്കുമെതിരെ നോക്കിയ കേസ് നല്‍കിയിരുന്നു. ഇതില്‍ ഇരു കമ്പനികളും പരാജയപ്പെട്ടതോടെയാണ് രാജ്യത്തെ ഫോണ്‍ വില്പന നിര്‍ത്തി വെച്ചത്. കമ്പനിയുടെ വെബ്സൈറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. 4ജി, 5ജി സിഗ്നലുകള്‍ കൈകാര്യം ചെയ്യുന്ന ഓപ്പോയും വണ്‍പ്ലസും പേറ്റന്റുള്ള സാങ്കേതിക വിദ്യ ലൈസന്‍സില്ലാതെ ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതിനാണ് ഇരു കമ്പനികള്‍ക്കുമെതിരെ നോക്കിയ കേസ് നല്‍കിയിരിക്കുന്നത്.
◼️മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോണ്‍സ്റ്ററിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്തേക്കും. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഒരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
◼️കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഇന്ത്യന്‍ 2 വില്‍ മറ്റൊരു സൂപ്പര്‍താരം കൂടിയെത്തുന്നു. ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസനൊപ്പം സത്യരാജും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 35 വര്‍ഷത്തിന് ശേഷമാണ് കമല്‍ഹാസനും സത്യരാജും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ഇന്ത്യന്‍ 2′ വില്‍ നടന്‍ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം നന്ദു പൊതുവാള്‍ അഭിനയിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാളിനെ വെച്ച് പൂര്‍ത്തീകരിക്കും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേകും കഴിഞ്ഞ കോവിഡ് കാലത്ത് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി കാര്‍ത്തിക്കാണ് സിനിമയിലെത്തുന്നത്.
◼️പുതിയ സ്‌കോര്‍പിയോ ക്ലാസിക് 2022 ഓഗസ്റ്റ് 12-ന് അനാച്ഛാദനം ചെയ്യുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. ശ്രദ്ധേയമായ കോസ്‌മെറ്റിക്, ഫീച്ചര്‍ അപ്‌ഗ്രേഡുകളുള്ള എസ്യുവിയുടെ മുന്‍ തലമുറ മോഡലാണിത്. ട3+, ട11 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്ക് ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് ഏഴ്, ഒമ്പത് എന്നിങ്ങനെ രണ്ട് സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. എസ്യുവിയില്‍ 132 ബിഎച്ച്പിക്കും 300 എന്‍എമ്മിനും പര്യാപ്തമായ അതേ 2.2 എല്‍, 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ മോട്ടോര്‍ അവതരിപ്പിക്കുന്നത് തുടരും.
◼️രാജമുദ്ര കേസ് ഡയറിയിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷമവുമായ നിരീക്ഷണങ്ങളും കുറ്റാന്വേഷണത്തിലെ ശാസ്ത്രീയമായ സമീപനങ്ങളും സമര്‍ത്ഥനായൊരു കുറ്റാന്വേഷകന്റെ പ്രവര്‍ത്തന ശൈലിയാണ് നമുക്ക് മനസ്സിലാക്കി തരുന്നത്. ‘രാജമുദ്ര കേസ് ഡയറി’. സുരേന്ദ്രന്‍ മങ്ങാട്ട്. കറന്റ് ബുക്സ്. തൃശൂര്‍. വില 190 രൂപ.
◼️രാജ്യ തലസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് ശേഖരിച്ച ഭൂരിഭാഗം സാമ്പിളുകളിലും ഒമൈക്രോണ്‍ ഉപ വകഭേദമാണ് സ്ഥിരീകരിച്ചത്. എല്‍എന്‍ജെപി ആശുപത്രിയാണ് പഠനത്തിന്റെ ഭാഗമായി സാമ്പിളുകള്‍ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകളില്‍ പകുതിയില്‍ അധികവും ഒമൈക്രോണ്‍ ഉപവകഭേദമായ ബിഎ 2 ആണ് കണ്ടെത്തിയത്. ഒമൈക്രോണ്‍ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ സാമ്പിളുകള്‍ ജനോം സ്വീകന്‍സിങിനായി അയച്ചിട്ടുണ്ട്. ഈയാഴ്ച ഫലം വരുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 90 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്. തീവ്രവ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൈറസ് ബാധിച്ചാല്‍ തന്നെ അഞ്ച്- ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗ മുക്തി നേടുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒഗസ്റ്റ് ഒന്നിനും പത്തിനും ഇടയില്‍ ഡല്‍ഹിയില്‍ 19,760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും ദിവത്തിനിടയില്‍ രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
തമിഴ്‌നാട്ടില്‍ നിന്നാണ് ആ കുടുംബം കേരളത്തിലെത്തിയത്. വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്നതില്‍ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റ വരുമാനം. തന്റെ മകളേയും മകനേയും നന്നായി പഠിപ്പിക്കാന്‍ ആ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. പഠിച്ച് ഉയരങ്ങളിലെത്തണമെന്ന് മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. പഠിക്കാന്‍ മിടുക്കനായ അവനെ പഠിച്ച സ്‌കൂളിലെ സിസ്റ്റേഴ്‌സ് കൂടുതല്‍ നല്ല പഠനം ലഭിക്കുന്ന സ്‌കൂളിലേക്ക് പറഞ്ഞയച്ചു. ആ സ്‌കൂളിലെ കൂട്ടുകാരനായിരുന്നു അമര്‍നാഥിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പിച്ചത്. രാജ്യാന്തരസര്‍വ്വകലാശാലയില്‍ പ്രവേശനം നേടി സുഹൃത്ത് പോയപ്പോള്‍ തന്റെ പഠനസാമഗ്രികള്‍ കൂട്ടുകാരന് നല്‍കിയാണ് ആ സ്വപ്നത്തിന് വിത്തുപാകിയത്. അന്നുമുതല്‍ രാപ്പകലില്ലാതെ അവന്‍ നടത്തിയ കഠിനപരിശ്രമത്തിന് ഫലമുണ്ടായി. അമേരിക്കയിലെ നാലുവര്‍ഷത്തെ എന്‍ജിനീയറിങ്ങ് പഠനത്തിന് സര്‍വ്വകലാശാലയുടെ ഒന്നരകോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് ആ മിടുക്കന്‍ നേടിയെടുത്തു. പക്ഷേ, അവനെ പിന്നേയും ഒരുപാട് തടസ്സങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടാം വര്‍ഷം മുതലേ സ്‌കോളര്‍ഷിപ്പ് കിട്ടിതുടങ്ങുകയുള്ളൂ. ആദ്യ വര്‍ഷത്തേക്കുള്ള പണവും യാത്രയ്ക്കുളള തുകയും കണ്ടെത്തണമായിരുന്നു. ഒട്ടും ചെറുതല്ലാത്ത ആ തുക അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. പല സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ചെറുതും വലുതുമായ സഹായങ്ങള്‍ ലഭിച്ചു. അതെല്ലാം ആദ്യവര്‍ഷ പഠനത്തിന് മാത്രമേ തികയുമായിരുന്നുള്ളൂ.. യാത്രാക്കൂലി അപ്പോഴും സംഘടിപ്പിക്കാന്‍ ആയിരുന്നില്ല. അപ്പോഴാണ് ഒരു രാത്രി അവനെ തേടി ഒരു അപരിചിതനെത്തിയത്. സ്വന്തം പേരുപോലും വെളിപ്പെടുത്താതെ അവനു യാത്രചെയ്യാനുളള ടിക്കറ്റുമായി അയാള്‍ എത്തി. അങ്ങനെ അവന്‍ അമേരിക്കയിലെത്തി. ഒരു പാട് പേര്‍ക്ക് സ്വപ്നം കാണാനുള്ള ചിറകുകള്‍ നല്‍കിയാണ് അയാള്‍ അവിടെയെത്തിയത്. ഇത് അമര്‍നാഥ്. തമിഴ്‌നാട് കമ്പം തേനിയില്‍ നിന്നും കേരളത്തിലെത്തിയ മുരുകേശന്റെ മകന്‍. നമുക്ക് പൗലോ കൊയ്‌ലോയുടെ വാക്കുകളെ കൂട്ടിച്ചേര്‍ക്കാം.. ഒരു കാര്യം നേടണമെന്ന് നാം ആഗ്രഹിക്കുകയാണെങ്കില്‍ അത് നേടുവാന്‍ ഈ മുഴുവന്‍ പ്രപഞ്ചവും നമുക്ക് വേണ്ടി കരുക്കള്‍ നീക്കുക തന്നെ ചെയ്യും – ശുഭദിനം.