മഹാകുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരമായി മാറിയ മൊണാലിസ ഭോസ്‌ലെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. പി.കെ. ബിനു വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് ചിത്രത്തിലെ നായകന്‍. ‘നാഗമ്മ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ജീലി ജോര്‍ജ് നിര്‍മിക്കുന്നു. ശങ്കര്‍ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ, ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളയ്ക്കിടെയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പൂര്‍’ എന്ന ബോളിവുഡ് ചിത്രത്തിലും നായികയായി അഭിനയിക്കുന്നുണ്ട്.