ദൃശ്യകലയുടെ പിന്നരങ്ങിലെ കളരിപാഠവും പ്രയോക്തൃപാഠവും അത് അനുഭവവേദ്യമാക്കുന്ന അരങ്ങുപാഠവും ചേര്‍ന്നാണ് ഓരോ കലാരൂപവും പ്രേഷകമനസ്സില്‍ ആരൂഢമാകുന്നത്. മോഹിനിയാട്ടത്തിന്റെ പഠന പാഠന സമ്പ്രദായങ്ങള്‍ അനുസ്യുതം തുടരുന്ന പ്രക്രിയയാണ്. ഈ പ്രക്രിയയിലൂടെയാണ് ഒരു നര്‍ത്തകി പൂര്‍ണമായും രൂപപ്പെടുന്നത്. മോഹിനിയാട്ടത്തിന്റെ പഠന പാഠന സമ്പ്രദായങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രയോക്താവിനെ സൃഷ്ടിക്കുന്ന വിധം അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്. ‘മോഹിനിയാട്ടത്തിന്റെ ബോധനരീതി ശാസ്ത്രം’. ഡോ. ശ്രീവിദ്യ സി.ആര്‍. നാഷണല്‍ ബുക് സ്റ്റാള്‍. വില 285 രൂപ.