സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും, ഈ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ. ഫേസ്ബുക്കിൽ കുറിച്ചു. സാംസ്‌കാരിക, കലാ, സിനിമാ മേഖലകള്‍ക്കും ഗവേഷണ രംഗത്തിനും വന്‍ കുതിപ്പേകുന്ന വിപുലമായ പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. മലയാള സിനിമയുടെ സമഗ്ര വികസനം, പ്രമുഖ പ്രതിഭകളുടെ സ്മരണാര്‍ത്ഥമുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍, അത്യാധുനിക ഗവേഷണ പാര്‍ക്കുകള്‍, വയോജന ക്ഷേമം എന്നിവയ്ക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.
വി ഡി സതീശന്‍ നന്ദി അറിയിച്ച് മോഹൻലാൽ
