ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ‘നേര്’. മോഹന്‍ലാല്‍ ‘നേരി’ല്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ഒരു കോര്‍ട്ട് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു. ‘നീതി തേടുന്നു’വെന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്. ശാന്തി മായാദേവിയും ജീത്തുവും ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്ണു ശ്യാമാണ് സംഗീത സംവിധാനം. മോഹന്‍ലാലിന്റേതായി പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ‘വൃഷഭ’യും ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. ‘മലൈക്കോട്ടൈ വാലിബന്’ എന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.