മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സക്കായി വീണ്ടും ബംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും. ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ച് ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു. അതേസമയം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് രംഗത്തെത്തി.
ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് മനസിലാക്കിയാണ് പരാതി നൽകിയതെന്നും ഡോക്ടർമാരുടെ പാനൽ രൂപികരിച്ച് വിദഗ്ധ ചികിൽസ ഉറപ്പാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.