കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കും, ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്ന് മന്ത്രി വി. അബ്ദുറഹ്മാന്. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട് എന്ന് മന്ത്രി പറഞ്ഞു. 10000 കോടി രൂപയുടെ നിക്ഷേപം ആകെ വന്നെങ്കിലും ഇവ നടപ്പിലാക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതിനാൽ 5000 കോടി രൂപയുടെ പദ്ധതികൾ പുന:പരിശോധനയ്ക്ക് അയച്ചു.കൊച്ചിയില്‍ കെ.സി.എയുടെ പുതിയ സ്റ്റേഡിയം വരുന്നതോടെ കേരളം ക്രിക്കറ്റിന്റെ ഹബ്ബായി മാറും. മത്സരങ്ങളുടെ എണ്ണം കൂടുകയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച കുതിക്കുകയും ചെയ്യും എന്നും മന്ത്രി പറഞ്ഞു.