സംസ്ഥാനത്ത് പരീക്ഷകളുടെ മൂല്യനിർണയo ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ മൂല്യനിർണയമാണ് ഏപ്രിൽ മാസത്തിൽ തുടങ്ങുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ ആയിരിക്കും പരീക്ഷമൂല്യനിർണയം നടത്തുക. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയത്തിൽ പതിനായിരത്തോളം അധ്യാപകരും,
ഹയര്‍ സെക്കണ്ടറിയുടേത് ഇരുപത്തി അയ്യായിരത്തോളം അധ്യാപകരും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയത്തിന് 2200 അധ്യാപകരും പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് പരീക്ഷകളുടെ മൂല്യനിർണയo ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
