പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിച്ചു . ‘കേക്ക് , വൈൻ, രോമാഞ്ചം’ എന്ന ഭാഗം പ്രയാസം ഉണ്ടാക്കിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്നമല്ല, മണിപ്പൂർ പ്രശ്നത്തിലെ നിലപാടിനെ കുറിച്ചാണ് പറഞ്ഞത്. മണിപ്പുർ പ്രശ്നത്തിൽ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല, വ്യക്തിപരമായ അഭിപ്രായമാണ് താൻ പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാൽ മതി. ഖേദം പ്രകടിപ്പിക്കുന്നു. ബിഷപ്പുമാരുമാരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്പ്പെട്ട് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
താൻ ഒരു മതേതരവാദിയാണ്. അത് പൊതു സമൂഹത്തിൽ പങ്കുവച്ചു.മണിപ്പൂർ പ്രശ്നം സ്നേഹബുദ്ധ്യ എങ്കിലും ഉന്നയിക്കണമായിരുന്നു. ഈ പ്രശ്നത്തിൽ കോൺഗ്രസ് ബിജെപിക്കെതിരെ ഒരു വാക്ക് മിണ്ടിയോ, ന്യൂനപക്ഷ വിഭാഗത്തിന് നല്ല ആശങ്കയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.