കുസാറ്റിലെ ക്യാംപസില്‍ കുട്ടികൾ തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. അപകടത്തില്‍ പരുക്കേറ്റ 38പേരില്‍ രണ്ടുപേരുടെനില ഗുരുതരമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഗാനമേളയുടെ മുന്നൊരുക്കങ്ങളിലെ പാളിച്ച പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.