എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാഗ്രതാ സമിതികൾ രൂപീകരിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. അധ്യാപകർ വഴി ലഹരിക്കെതിരെ പോരാട്ടം നടത്തുകയാണ് ലക്ഷ്യമെന്നും റിപ്പബ്ലിക്ക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ലഹരിക്കെതിരെ പ്രത്യക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തുക, അറിയിക്കുക, പരിഹാരം കാണുക എന്ന നിലയിൽ പ്രവർത്തന രീതി രൂപീകരിച്ചുവെന്നും. കുട്ടികളുടെ നിരീക്ഷണത്തിന് വിദ്യാർത്ഥികളുടെ ക്ലബ്ബുകളും രൂപീകരിച്ചതായും എക്സൈസ് വകുപ്പുമായി ചേർന്ന് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.