പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ രാജൻ. പൂരം കലക്കിയത് തന്നെയാണ്, കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാൻ ഉള്ളതെല്ലാം പറയുo . മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ. ത്രിതല അന്വേഷത്തോടെ കലക്കലിൽ കൂടുതൽ നടപടി പ്രതീക്ഷിച്ച സിപിഐയെ അമ്പരിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ നിസ്സാരവൽക്കരിക്കൽ.പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപി ആംബുലൻസിൽ വന്നോ എന്നതിനെ ചൊല്ലി ബിജെപിയിലും ഭിന്നതയുണ്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan