കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കൽപറ്റയിലെ വീട്ടിൽ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനു മന്ത്രി നൽകി.
പട്ടികജാതി – പട്ടിക വർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷ കുടുംബത്തിന് ഉറപ്പാക്കും. ഈ നിയമത്തിന്റെ പരിധിയിൽ വന്നാൽ കുടുംബത്തിൽ തൊഴിലും മറ്റു സാമ്പത്തിക സഹായങ്ങളുo ഉൾപ്പെടെ നൽകാൻ വ്യവസ്ഥയുണ്ടെന്നും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.