തിരുവനന്തപുരത്ത് മഴ മുന്നറിയിപ്പ് യഥാസമയം ലഭിച്ചില്ലെന്ന് മന്ത്രി ആന്റണി രാജു.മൂന്നു നാല് ദിവസം കൊണ്ട് പെയ്യുന്ന മഴയാണ് മൂന്നുമണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് പെയ്തതെന്നും അദ്ദേഹം പറഞ്ഞു.വേലിയേറ്റം വെള്ളമിറങ്ങിപ്പോകുന്നതിന് തടസ്സമായെന്നും ആമയിഴഞ്ചാന്‍ തോടിന്റെ ആഴംകൂട്ടുന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.