വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് ക്രമസമാധാനപാലനത്തിന് നിലവിൽ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന പോലീസിന്റെ സംരക്ഷണം പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രദേശത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നും പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നൽകാനാണ് കേന്ദ്രസേനയെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സമരത്തിലും സംഘർഷത്തിലും ബാഹ്യ ഇടപെടലുകൾ ഉണ്ടായോ എന്ന് കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ അറിയാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കാൻ പറയുന്നത് ബുദ്ധിയില്ലാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്ത് സംസ്ഥാന പോലീസിന്റെ സംരക്ഷണം പര്യാപ്തമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
